ലോകകപ്പില്‍ ടീം ഇന്ത്യയ്ക്ക് നീലയും ഓറഞ്ചും ജേഴ്സികള്‍

രാജ്യത്തെ തെരഞ്ഞെടുപ്പ് ചൂടാറിവരുന്നു. ഇനി ക്രിക്കറ്റ് ആവേശമായിരിക്കും രാജ്യത്താകെ അലയടിക്കുക. ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം 30 ന് ആരംഭിക്കും ലോകകപ്പ് മാമാങ്കം.
അതേസമയം ഇത്തവണ രണ്ട് നിറത്തിലുള്ള ജേഴ്സികള്‍ ഉണ്ടാകും ടീം ഇന്ത്യയക്ക്. പരമ്പരാഗതമായ നീലയ്ക്ക് പുറമെ ഓറഞ്ച് ജേഴ്സി കൂടിയാണ് ഇത്തവണ ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ അണിയുക. ഹോം മത്സരങ്ങള്‍ക്കായിരിക്കും നീല ജേഴ്സി. അതേസമയം ഹോം എവേ മത്സരങ്ങളില്‍ ഓറഞ്ച് ജേഴ്സിയായിരിക്കും താരങ്ങള്‍ അണിയുക.
എന്നാല്‍ ജേഴ്സികള്‍ പൂര്‍ണ്ണമായും ഓറഞ്ച് നിറത്തിലായിരിക്കില്ല എന്നാണ് ലഭിക്കുന്ന സൂചന. കൈയിലും പിന് വശത്തും മാത്രമായിരിക്കും ഓറഞ്ച് നിറം. മുന്‍ വശത്ത് കടും നീല നിറമായിരിക്കും ഉണ്ടാവുക എന്നും സൂചനയുണ്ട്. ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്, ശ്രീലങ്ക, അഫ്ഗാനിസ്താന് തുടങ്ങിയ ടീമുകള്‍ക്കും നീല ജേഴ്സിയാണ്. ഇംഗ്ലണ്ട് ആതിഥേയ രാജ്യമായതിനാല്‍ ശ്രീലങ്കയും അഫ്ഗാനിസ്താനും എവേ ജേഴ്സികള്‍ അവതരിപ്പിക്കേണ്ടിവരും.
Read more:ബി എം ഡബ്ല്യു നാലാം തലമുറ x 5 ഇന്ത്യന്‍ വിപണിയില്‍; അറിയേണ്ടതെല്ലാം2019
ഇതിനുപുറമെ പച്ച ജേഴ്സിയുള്ള പാകിസ്താന്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും എവേ ജേഴ്സികള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മത്സരങ്ങളെല്ലാം നടക്കുന്നത് ഇംഗ്ലണ്ടിലാണെങ്കിലും ഹോം, എവേ സങ്കല്പങ്ങള് ലോകകപ്പില്‍ ഉണ്ടാകും. ടോസ് ഇടുന്ന ക്യാപ്റ്റന്‍ ഹോം ടീമിന്റെ ക്യാപ്റ്റനും ടോസ് വിളിക്കുന്നത് എവേ ടീമിന്റെ ക്യാപ്റ്റനുമായിരിക്കും.