ചെര്‍പ്പുളശ്ശേരി പാര്ത്ഥന് ചരിഞ്ഞു
May 7, 2019

ആനപ്രേമികളുടെ ഇഷ്ടനായകന് ചെര്‍പ്പുളശ്ശേരി പാര്ത്ഥന് ചരിഞ്ഞു. കേരളത്തിലെ എറെ പ്രശസ്തമായ ആനകളിലൊന്നാണ് ചെര്‍പ്പുളശ്ശേരി പാര്ത്ഥന്(44). തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റിയിരുന്നത് പാര്ത്ഥന് ആയിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഏറെ നാളായി പാര്ത്ഥന്.
ചെര്‍പ്പുളശ്ശേരി എസ്കെ തറവാട്ടിലെ ആനയാണ് പാര്ത്ഥന്. കേരളത്തിലുടനാളമായി നിരവധി ആരാധകരും ഈ ആനയ്ക്കുണ്ട്. ഇളമുറത്തമ്പുരാന് എന്നായിരുന്നു ചെര്‍പ്പുളശ്ശേരി പാര്ത്ഥന് അറിയപ്പെട്ടിരുന്നത്.