കൂടുതല്‍ ക്യാഷ് ബാക്ക് ഓഫറുകളുമായി ഗൂഗിള്‍ പേ
ഏറെ ജനപ്രിയമായ ഒരു ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മിക്കവരും ഇന്ന് ആശ്രയിക്കുന്നത് ഗൂഗിള്‍ പേ എന്ന ഈ ആപ്ലിക്കേഷനെയാണ്. ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താന്‍ സാധധിക്കുന്നു എന്നതിനു പുറമെ ക്യാഷ്ബാക്ക് ഓഫറുകളും ഗൂഗിള്‍ പേ എന്ന ആപ്ലിക്കേഷനെ കൂടുതല്‍ ജന സ്വീകാര്യമാക്കി. ഇപ്പോഴിതാ ക്യാഷ് ബോക്ക് ഓഫറുകള്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍. ഇതിന്റെ ഭാഗമായി പ്രൊജക്ട് ക്രൂയ്സര്‍ എന്ന പുതിയ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
നേരത്തെ നല്കിവന്നിരുന്നതിനെക്കാള് കൂടുതല്‍ ഓഫറുകളും ക്യാഷ് ബാക്കുകളും ഉപഭോക്താക്കള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊജക്ട് ക്രൂയ്സര്‍ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. അതേസമയം വാട്സ്ആപ്പ് പേ, ആമസോണ്‍ പേ, പേടിഎം എന്നിവയോടുള്ള മത്സരത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ പേ പുതിയ ഓഫറുകള്‍ ആവിഷ്കരിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. വ്യക്തിഗത ഇടപാടുകള്‍ക്ക് പുറമെ ആപ് വഴിയുള്ള വാണിജ്യ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Read more:മാലിന്യകൂമ്പാരത്തില്‍ വലിച്ചെറിയപ്പെട്ട കുഞ്ഞിന് രക്ഷകനായത് മൂന്ന് കാലുള്ള നായ
ഗൂഗിള്‍ പേ എന്ന ആപ്ലിക്കേഷനിലേക്ക് സുഹൃത്തുക്കളെ ആകര്‍ഷിക്കുന്നതുവഴി നിശ്ചിത തുക ക്യാഷ് ബാക്കായി അക്കൊണ്ടിലേക്ക് വരും. ആപ്ലിക്കേഷന്റെ സേവനം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു ഓഫര്‍ നല്‍കുന്നത്.
2017 സെപ്റ്റംബറിലാണ് ഗൂഗിള്‍ തേസ് എന്ന പേരില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പേര് ഗൂഗിള്‍ പേ എന്നാക്കി. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ രണ്ടരക്കോടിയിലധികം പേര് ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ പ്രതിമാസം ഉപയോഗിക്കുന്നുണ്ട്.