‘ഇഷ്കി’നെ പ്രശംസിച്ച് നിയമസഭാംഗങ്ങള്‍
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രീയനടനായി മാറിയതാണ് ഷെയ്ന് നിഗം. ഷെയ്ന് നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്ക്’. മെയ് 17 ന് തീയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ചിത്രത്തെ പ്രശംസിച്ചും നിരവധി പേര് എത്തിയിരുന്നു. ഇപ്പോവിതാ ഇഷ്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ നിയമ സഭാംഗങ്ങളും.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രമുഖര്‍ക്കും മനത്രിമാര്ക്കും എംഎള്‍എ മാര്‍ക്കുമായി നടത്തിയ പ്രത്യേക പ്രദര്‍ശനം വീക്ഷിച്ചതിനു ശേഷമാണ് ചിത്രത്തെ രാഷ്ട്രീയ കേരളവും വാഴ്ത്തിയത്. പ്രത്യേക പ്രദര്‍ശനത്തില്‍ പി ജെ ജോസഫ്, കെ വി അബ്ദുള്‍ ഖാദര്‍, റോജി എം ജോണ്‍, കെ ബാബു, എം രാജഗോപാല്‍, ഗീതാ ഗോപി, സി കെ ശശീന്ദ്രന്, പി രാമകൃഷ്ണന്, വിടി ബല്‍റാം തുടങ്ങി നിരവധി പേര് എത്തിയിരുന്നു.
നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്ക് തീയറ്ററുകളിലെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര് മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്കില് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിളിപ്പേര്.
Read more:ഇനി ക്രിക്കറ്റ് ആവേശപ്പൂരം; ലോകകപ്പിന് ഇന്ന് തുടക്കം
ചിത്രത്തിലെ പാറയുവാന്‍… എന്നു തുടങ്ങുന്ന ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടി. അതേസമയം ഏറെ ആറാധകരുള്ള തെന്നിന്ത്യന്‍ ഗായകന് സിദ് ശ്രീറാം ആദ്യമായി മലയാളസിനിമയ്ക്കായി പാടി എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്.