മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ബോധവത്കരണവുമായി തളത്തിൽ ദിനേശനും ഭാര്യയും…
മലയാളികൾക്ക് അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല തളത്തിൽ ദിനേശനെയും ഭാര്യ ശോഭയേയും. മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസനും, പാർവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഓരോ രംഗങ്ങളും ഓരോ സിനിമ പ്രേമികളുടെയും മനസ്സിൽ ആഴത്തിൽ ഇറങ്ങി ചെന്നവ തന്നെയാണ്.
മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരമാണ് കേരള പോലീസിന്റെ പുതിയ ട്രോൾ. ട്രാഫിക് അവബോധ ക്യാമ്പെയ്നിന്റെ ഭാഗമായാണ് പുതിയ ട്രോളുകളിൽ ദിനേശനും ഭാര്യയും പ്രത്യക്ഷപെടുന്നത്. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാനുള്ള സോഷ്യൽ മീഡിയ പ്രചരണത്തിലാണ് ഇരുവരും എത്തുന്നത്. ക്ഷമ പറഞ്ഞാൽ ഒരിക്കൽ നഷ്ടപ്പെട്ട് പോയ ജീവിത പങ്കാളിലെ തിരിച്ചു കിട്ടില്ല എന്നതാണ് ചിത്രത്തിന്റെ സന്ദേശം.
അതേസമയം കേരള പോലീസിന്റെ ഓരോ ട്രോളുകൾക്കും മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കാറുള്ളത്. മലയാളത്തിന്റെ പ്രിയ താരങ്ങളെ അണിനിരത്തി ഒരുക്കിയ പുതിയ ട്രോളിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read also: കടുത്ത ചൂടിൽ ആശ്വാസം പകർന്ന് ഒരു പോലീസ് സ്റ്റേഷൻ..
അതേസമയം മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയും കേരളാ പോലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൗതുകത്തിനും കാര്യത്തിനുമായി ഇടയ്ക്ക് എങ്കിലും കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായും കേരള പോലീസ് എത്തിയിരുന്നു.. ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് കേരളാ പോലീസ് നല്കുന്ന മുന്നറിയിപ്പ്.
കൗമാര പ്രായക്കാരില്‍ ലൈസന്‍സിങ് പ്രായമെത്തുന്നതിനു മുന്നേ ബൈക്ക് ഓടിക്കല്‍ വ്യാപകമായി കണ്ടുവെരാറുണ്ടെന്നും ഇത് പലവിധങ്ങളായ അപകടങ്ങളിലേക്കും വഴി തെളിക്കുന്നുവെന്നും കേരളാ പെലീസ് വ്യക്തമാക്കി. പലപ്പോഴും അനിയന്ത്രിതമായ വേഗതയിലാണ് കുട്ടികള്‍ ബൈക്ക് ഓടിക്കാറുള്ളതെന്നും ഇതുമൂലം വലിയ രീതിയിലുള്ള അപകടങ്ങള്‍ വ്യാപകമാകാറുണ്ടെന്നും പെലീസ് കൂട്ടിച്ചേര്‍ത്തു.