പ്ലേ ഓഫ് ലേക്ക് കുതിച്ച് കൊൽക്കത്ത…
പ്ലേ ഓഫ് ലേക്ക് കുതിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന ഐ പി എല്ലിലെ നിർണായക മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ 7 വിക്കറ്റ്നു തകർത്ത്, കൊൽക്കത്ത പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. പഞ്ചാബ് ഉയർത്തിയ 184 റൺസ് വിജലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കേ കൊൽക്കത്ത അനായാസം മറികടക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ടുർണമെന്റിൽ ഉജ്വല ഫോമിൽ തുടരുന്ന രാഹുലിനെയും ക്രിസ് ഗെയ്ലിനെയും മലയാളി താരം സന്ദീപ് വാര്യർ പുറത്താക്കി. പിന്നീട് ക്രീസിൽ ഒന്നിച്ച നിക്കോളാസ് പുരനും അഗർവാളും തകർത്തടിച്ചതോടെ സ്കോറിങ്ങിനു വേഗത കൂടികൊണ്ടേയിരുന്നു… 27 പന്തിൽ നിന്നും 48 റൺസ് നേടിയ പുരൻ 4 സിക്സറുകൾ ഗാലറിയിലേക്ക് അടിച്ചു കയറ്റി. അവസാന ഓവറുകളിൽ തകർത്തടിച്ച സാം കരൻ പഞ്ചാബിനെ മികച്ച സ്കോറിൽ എത്തിക്കാൻ സഹായിച്ചു.. അർധ സെഞ്ച്വറി നേടിയ കർൻ 24 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ സഹായത്തോടെ 55 റൺസുമായി പുറത്താവാതെ നിന്നു.
അതേസമയം കൊൽക്കത്തക്കു വേണ്ടി മികച്ച ബോളിംഗ് കാഴ്ചവെച്ച സന്ദീപ് വാര്യർ രണ്ട് വിക്കറ്റ് നേടി. പഞ്ചാബ് ഉയർത്തിയ 184 റൺസ് പിന്തുടർന്ന കൊൽക്കത്തയുടെ മുൻനിര ബാറ്സ്ന്മാരെല്ലാം കളിയിൽ മികച്ച പ്രകടനം പുറത്തെടുത്തു. തകർത്ത് അടിച്ച ക്രിസ് ലിൻ 22 പന്തിൽ നിന്നും 46 റൺസ് നേടിയപ്പോൾ ഇന്ത്യൻ യുവതാരം ശ്ബ്ദമാൻ ഗിൽ 65 റൺസുമായി പുറത്താവാതെ നിന്നു. കൊൽക്കത്തക്ക് വേണ്ടി റോബിൻ ഉത്തപ്പ 22, റസ്സൽ 24 റൺസും നേടി. ഒമ്പത് പന്തിൽ നിന്നും 21 റൺസ് നേടിയ ക്യാപ്റ്റൻ ദിനേശ് കാർത്തിക്ക് കൊൽക്കത്തയുടെ വിജയം ഇതോടെ അനായാസമാക്കി.
Read also: ചെസ്സിൽ ചരിത്രം കുറിക്കാൻ മലയാളി ബാലൻ..
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും കൊൽക്കത്തക്കു വെല്ലുവിളി ഉയർത്താൻ പോലും പഞ്ചാബിനു കഴിഞ്ഞില്ല. വിജയത്തോടെ 12 പോയിന്റുമായി കൊൽക്കത്ത പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി..
ഐ പി എലിൽ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ ഡൽഹി രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോൾ, രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ ഹൈദരാബാദിനെയാണ് നേരിടാൻ ഒരുങ്ങുന്നത്.