ലോഹിതദാസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ വീഡിയോ; സുശീലന്‍ ഫ്രെം പേര്‍ഷ്യ

May 31, 2019

ഒലയാള സിനിമയ്ക്ക് ഒരുപിടി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ലോഹിതദാസ്. ലോഹിതദാസ് അന്തരിച്ച് പത്ത് വര്‍ഷം പിന്നിടുന്ന വേളയിലാണ് ലോഹിതദാസ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചിരിക്കുന്നത്. ലോഹിതദാസ് പ്രൊഡക്ഷന്റെ ആദ്യ വീഡിയോയും പുറത്തെത്തി.

അതേസമയം ലോഹിതദാസ് പ്രൊഡക്ഷന്‍സ് ചലച്ചിത്ര നിര്‍മ്മാണ കമ്പനി അല്ല. ഷോര്‍ട്ട്ഫിലിം, ഡോക്യുമെന്ററി, പരസ്യചിത്രങ്ങള്‍ തുടങ്ങിയവയൊക്കെയായാണ് ഈ പ്രൊഡക്ഷന്‍ കമ്പനിയിലൂടെ ആദ്യം ലക്ഷ്യമിടുന്നത്. അതേസമയം കഴിഞ്ഞദിവസമാണ് ലോഹതദാസ് പ്രൊഡക്ഷന്റെ പിറവിയെക്കുറിച്ച് ഹരികൃഷ്ണനും വിജയ് ശങ്കരും ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പ്രിയ സുഹൃത്തുക്കളെ,
വീണ്ടുമൊരു മഴക്കാലം വരവായ്.അസാന്നിദ്ധ്യത്തിന്റ ഒരു ദശാബ്ദം.ഈ കഴിഞ്ഞ കാലയളവില്‍ വേരിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു ആഗ്രഹമാണ് അച്ഛന്റെ പേരിലൊരു പ്രൊഡക്ഷന്‍ ഹൗസ്.ചിലരെങ്കിലും ഒരു പക്ഷെ ശ്രദ്ധിച്ചുകാണും ഞങ്ങള്‍ ചെയ്ത ചില വര്‍ക്കുകളില്‍ ‘ലോഹിതദാസ് പ്രൊഡക്ഷന്‍സ് ‘ എന്ന പേര്.ഇന്ന് ഞങ്ങള്‍ ആ സ്വപ്നം കുറേക്കൂടെ ഗൗരവമായി എടുക്കാനും അതിനു പിന്നില്‍ നിന്ന് സജ്ജരായി പ്രവര്‍ത്തിയ്ക്കാനും ഉള്ള ഊര്‍ജ്ജവും ധൈര്യവും പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചുമലിലേറ്റുന്നു.TVC,PSA,Documentaries,Corporate Videos അങ്ങനെ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ചെയ്യുന്ന എന്തുമാകട്ടെ,മൂല്യങ്ങള്‍ കൈവിടാതെ അത് ഭംഗിയായി നിറവേറ്റാന്‍ കഴിയും എന്ന പ്രതീക്ഷയോടെ ഒരു ചുവട് മുന്നോട്ട് വയ്ക്കുന്നു.മുന്നോട്ടുള്ള ഓരോ ചുവടിലും എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെയുണ്ടാവുമെന്നുള്ള പ്രതീക്ഷയില്‍ ഞങ്ങള്‍ യാത്ര തുടങ്ങുകയാണ്.ആദ്യ പടിയായി ലോഹിതദാസ് പ്രൊഡക്ഷന്‍സിന്റെ പേജ് ഇന്ന് തുടങ്ങുന്നു. ന്ദി