മാർഗംകളിക്കാരനായി ലാലേട്ടനും സംഘവും; വൈറൽ വീഡിയോ കാണാം..
വ്യത്യസ്ഥ ഭാവത്തിൽ.. വ്യത്യസ്ഥ വേഷത്തിൽ.. വ്യത്യസ്ഥ രൂപത്തിൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്ന ഒരേ ഒരു നടൻ മാത്രമേയുള്ളു മലയാളത്തിൽ, അത് മോഹൻലാൽ ആണ്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ഇട്ടിമാണിയിലെ മോഹൻലാലിന്റെ പുതിയ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ മാർഗംകളിക്കാരന്റെ വേഷത്തിലാണ് താരം പ്രത്യക്ഷപെടുന്നത്. ഇപ്പോഴിതാ മാർഗംകളിക്കാരുടെ വേഷത്തിൽ സ്റ്റേജിൽ നിൽക്കുന്ന മോഹൻലാൽ, സലിം കുമാർ, ഹരീഷ് കണാരൻ എന്നിവരുടെ ചിത്രങ്ങളും, മാർഗം കളിയുടെ വീഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങളും നേരത്തെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. ഒരു കണ്ണിറുക്കി പിടിച്ച് നിൽക്കുന്ന ലാലേട്ടന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. ആരാധകരിൽ ഏറെ കൗതുകമുണർത്തിയ ചിത്രമായിരുന്നു അത്.ആരാധകരിൽ ഏറെ കൗതുകമുണർത്തിയ ചിത്രത്തിൽ രാധിക ശരത് കുമാറിനെയും കാണുന്നുണ്ട്. താരം തന്നെയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
Read also: ‘ദിസ് ഈസ് നോട്ട് എ ലൗ സ്റ്റോറി’; ‘ഇഷ്ക്’ റിവ്യൂ വായിക്കാം..
ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി അദ്ദേഹം എത്തുന്ന ചിത്രമാണിത്. ’തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’. എന്നാൽ മോഹൻലാലിനെ നായകനാക്കി ചിത്രം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജിബി ജോബി കൂട്ടുകെട്ട്.