ചെസ്സിൽ ചരിത്രം കുറിക്കാൻ മലയാളി ബാലൻ..
സംഗതി അത്ര എളുപ്പമല്ല.. കാരണം ഇവിടെ ആത്മവിശ്വാസവും ബുദ്ധിയും ഒരുപോലെ വേണം… ഇതാണ് ചെസ്സ് എന്ന കളിയെക്കുറിച്ച് സാധാരണക്കാർ പറയാറുള്ളത്.. ഇവിടെ ഇതാ ചെസ്സിൽ ചരിത്രം സൃഷ്ടിച്ച് മലയാളികൾക്ക് അഭിമാനമാകാൻ ഒരുങ്ങുകയാണ് നിഹാൽ സരിൻ എന്ന തൃശൂർ സ്വദേശിയായ കൊച്ചുബാലൻ.
കഴിഞ്ഞ വര്ഷം ചെസ് ഇതിഹസതാരം വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളച്ച നിഹാൽ സരിൻ എന്ന കൊച്ചുബാലനെ ഇന്ത്യ മുഴുവൻ ഏറെ അത്ഭുതത്തോടെയാണ് നോക്കിയത്.. ഇപ്പോഴിതാ ഇന്ത്യയുടെ അഭിമാനമാകാൻ ഒരുങ്ങുകയാണ് ഈ കുട്ടിത്താരം. 2600 എലോ റേറ്റിങ് പോയിന്റിലെത്തുക എന്ന നേട്ടത്തിലേക്ക് ഉറ്റുനോക്കുകയാണ് ഈ പതിനാല് വയസുകാരൻ നിഹാൽ.
ഇന്ന് നിഹാൽ കളിക്കളത്തിൽ ഇറങ്ങുന്നത് ആവേശത്തോടെയാണ് ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്നത്. സ്വീഡനിലെ മാൽമോയിലെ ചെസ് ടൂർണമെന്റിൽ ഇറങ്ങുന്ന നിഹാൽ സരിന് 2598 പോയിന്റാണ് ഇതുവരെയുള്ള സമ്പാദ്യം. രണ്ട് പോയിന്റ് കൂടി നേടുന്നതോടെ 2600 പോയിന്റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന ബഹുമതി ഈ കുട്ടിത്താരത്തിന് സ്വാന്തമാക്കാം. ചെസ്സിൽ ചരിത്രം സൃഷ്ടിക്കാൻ ഇറങ്ങുന്ന നിഹാൽ ഇതോടെ 2600 പോയിന്റിലെത്തുന്ന ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ കുട്ടിയുമാകും. നിലവിൽ ഈ വിജയം ഒരു ചൈനീസ് ബാലന്റെ പേരിലാണ്.
Read also: ‘അവാർഡുകൾ വിശപ്പ് അകറ്റാറില്ലല്ലോ’; ഗോമതിക്ക് സഹായ ഹസ്തവുമായി മക്കൾ സെൽവൻ
ഇന്ത്യയുടെ 53 -ആം ഗ്രാൻഡ് മാസ്റ്ററെന്ന വിശേഷണവും നിഹാലിനുണ്ട്. ചെറുപ്രായത്തിനുള്ളിൽ നിരവധി ബഹുമതികൾ സ്വന്തമാക്കിയ നിഹാൽ ലോക യൂത്ത് ചെസ് ഒളിമ്പ്യാഡിൽ സ്വർണ്ണവും നേടിയിരുന്നു.
തൃശൂർ സ്വദേശിയായ നിഹാൽ ഒമ്പതാം ക്ലാസ് വിദ്യർത്ഥിയാണ്. സരിൻ ഷിജിൻ ദമ്പതികളുടെ മൂത്ത മകനായ നിഹാലിന് ചെസ് ഇതിഹാസതാരം ആനന്ദ് വിശ്വനാഥിനെപ്പോലെ ലോക ചെസ് ചാമ്പ്യൻ ആകണമെന്നാണ് ആഗ്രഹം.