റാണയുടെ ആ ചിത്രങ്ങൾക്ക് പിന്നിലെ സത്യമിതാണ്…
ഇത്രമാത്രം പ്രേക്ഷകഹൃദയം കീഴടക്കിയ മറ്റൊരു വില്ലനുമുണ്ടാവില്ല ഇന്ത്യൻ സിനിമയിൽ…അത്രമാത്രം ആരാധക ഹൃദയം കീഴടക്കിയിരുന്നു ബാഹുബലിയിലെ വില്ലൻ റാണ ദഗുപതി. ഒരൊറ്റ ചിത്രത്തിലൂടെത്തന്നെ ഇന്ത്യൻ മുഴുവൻ ആരാധകരെ നേടിയെടുത്തു ഈ താരം. എന്നാൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ കണ്ട് സോഷ്യൽ ലോകം അത്ഭുതപെട്ടിരുന്നു.
ശരീരമാകെ മെലിഞ്ഞ് ഒട്ടി, ഒരു രോഗിയെപോലെയുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപെട്ടത്. എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നാലെ താരത്തിന് എന്തോ വലിയ രോഗം ബാധിച്ചെന്നും, അതിന്റെ ഭാഗമായാണ് താരം ഇത്രമാത്രം മെലിഞ്ഞതെന്നുമുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ആ ചിത്രങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
Read also: ‘ഉണ്ട’യുടെ പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണം..
പുതിയ ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്ക് ഓവറാണ് പുതിയ രൂപമെന്നാണ് തരാം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കാടൻ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം ഈ മേക്ക് ഓവർ നടത്തിയിരിക്കുന്നത്.
മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് കാടൻ, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദിയിൽ ഹാതി മേരെ സാത്തി എന്ന പേരിലും , തമിഴിൽ കാടൻ എൻ പേരിലും തെലുങ്കിൽ ആരണ്യ എന്ന പേരിലുമായാണ് ചിത്രം ഒരുങ്ങുന്നത്.
ഒരു ആനയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മൃഗങ്ങൾക്ക് മനുഷ്യനോടുള്ള സ്നേഹത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ
#RanaDaggubati #Rana‘s Look in #HaathiMereSaathi ?
Read Full Article on #BuzZBasket App ? https://t.co/uIm6daWfgq pic.twitter.com/zoGy18PZkW— BuzZ Basket (@ursBuzzBasket) May 14, 2019