കേരളാപോലീസിന്റെ പപ്പുവിനെ പരിചയപ്പെടുത്തി മമ്മൂക്ക; വീഡിയോ
കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് കേരളാ പോലീസ്. വലിയ വലിയ സന്ദേശങ്ങള്‍ ട്രോള്‍വഴി ജനങ്ങളിലെത്തിക്കാനുള്ള കേരളാ പോലീസിന്റെ തന്ത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ട്രോളുകള്‍ക്കും ലഭിക്കുന്നത് മികച്ച പ്രതികരണങ്ങള്‍ മാത്രം. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ പോലീസ് സേന വിഭാഗങ്ങളുടെ ഫെയ്സ്ബുക്ക് പേജുകളിലെ ലൈക്കുകളുടെ എണ്ണത്തില്‍ കേരള പോലീസിന്റെ പേജ് ഒന്നാമതു നില്ക്കുന്നതും. ഇപ്പോഴിതാ കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ പ്രചരണം നടത്തുക എന്ന ഉദ്ദേശത്തോടെ കേരള പോലീസ് അവതരിപ്പിച്ച പപ്പു സീബ്ര 3D ആനിമേഷന്‍ രൂപത്തില്‍ വരുന്നു. നടന് മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്..
റോഡപകടം എന്ന മഹാ ദുരന്തത്തിന് തടയിടുക എന്നതാണ് പപ്പു സീബ്ര ആനിമേഷന്‍ ചിത്രത്തിന്റെ ലക്ഷ്യം. മമ്മൂട്ടി നേതൃത്വം വഹിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് എന്ന പ്രശസ്തമായ ചാരിറ്റി സംഘടനയും പപ്പുവിനൊപ്പം റോഡ് സുരക്ഷ പ്രചരണത്തിന്റെ ഭാഗമാകുന്നുണ്ട്. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ തല ഓംലെറ്റ് ആകും എന്ന ക്യാപ്ഷനോടുകൂടിയാണ് പുതിയ വീഡിയോ അവതരിപ്പിക്കുന്നത്. റോഡ് സെന്‍സ് പപ്പു എന്ന കഥാപാത്രത്തിലൂടെ കേരള പോലീസ് നടത്തിയ ശുഭയാത്ര അവബോധ പ്രചരണത്തിലൂടെ റോഡപകടങ്ങളില്‍ ഗണ്യമായ കുറവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.
Read also: ഡീസൽ വാഹനങ്ങൾ വംശനാശത്തിലേക്ക്
അതേസമയം അടുത്തിടെ കേരള പോലീസ് അവതരിപ്പിച്ച് ഷോർട്ട് ഫിലിമിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളാ പോലീസിന്റെ വൈറൽ എന്ന ഷോര്‍ട്ട് ഫിലിമാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കേരളാ പോലീസിലെ സോഷ്യല്‍ മീഡിയ വിഭാഗം പോലീസ് ഉദ്യോഗസ്ഥരാണ് ഈ ഷോര്‍ട്ട് ഫിലിമുനു പിന്നില്‍. സമൂഹ മാധ്യമങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ ഷോർട്ട് ഫിലിമിന്റെ പ്രമേയം.