സൂര്യയും സായിയും കേരളത്തിൽ; സ്വീകരണമൊരുക്കി ആരാധകർ
മലയാളത്തിനും തമിഴകത്തിനും ഒരുപോലെ ആരാധകരുള്ള സൂര്യയും സായിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. മെയ് 31 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പ്രചാരണ പരുപാടിയുടെ ഭാഗമായി കേരളത്തിൽ എത്തിയ താരങ്ങൾക്ക് വൻ സ്വീകരണമൊരുക്കിയിരിക്കുകയാണ് ആരാധകർ. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് ഇരുവരും എത്തിയിരിക്കുന്നത്.
നന്ദ ഗോപാൽ കുമരൻ അഥവാ എൻ ജി കെ എന്ന രാഷ്ട്രീയപ്രവർത്തകനായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സൂര്യ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ശെല്വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. നേരത്തെ സൂര്യ ചെഗുവേര സ്റ്റൈല്‍ തൊപ്പി വച്ചിട്ടുള്ള പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ വേഷമിടുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. പല്ലവിക്ക് പുറമെ രാകുല്‍ പ്രീതും ചിത്രത്തിൽ നായികമാരായി എത്തുന്നുണ്ട്. പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Read also: മാമാങ്കത്തിനൊരുങ്ങി മമ്മൂക്ക; അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു… വീഡിയോ കാണാം..
അതേസമയം സൂര്യ- സായി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് എൻ ജി കെ. ചിത്രത്തിനായി കാത്തിരിക്കുകാണ് ആരാധകർ. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര് പ്രകാശ് ബാബുവും എസ് ആര് പ്രഭുവുമാണ് ‘എന്‍ ജി കെ’ നിര്‍മ്മിച്ചിരിക്കുന്നത്. യുവന് ശങ്കര്‍ രാജയാണ് സംഗീതം. ശിവകുമാര്‍ വിജയന് ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഒരു കോടിയോളം പേരാണ് ഇതിനോടകം കണ്ടത്.