കെട്ടിപ്പിടിച്ചും ഡാൻസുചെയ്തും കുട്ടികളെ സ്വീകരിച്ച് ഒരു ടീച്ചർ; സ്നേഹ വീഡിയോ കാണാം..
ജീവിതത്തിൽ എല്ലാവരും ഓർത്തിരിക്കുന്ന ചില പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ് ആദ്യമായി സ്കൂളിൽ പോകുന്നത്. എന്നാൽ മിക്ക കുട്ടികളുടെയും പേടി സ്വപ്നവും ഇതുതന്നെയാണ്. ആദ്യമായി സ്കൂളിൽ പോകുമ്പോൾ ഉണ്ടാകുന്ന പേടിയെ ഇല്ലാതാക്കാൻ ചില എളുപ്പ വഴികളുമായി എത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയെ പ്രശംസിച്ച് നിരവധി ആളുകളും രംഗത്തെത്തി.
നഴ്സറി സ്കൂളുകളിലേക്ക് ആദ്യമായി എത്തുന്ന കുട്ടികൾ ഒരുപക്ഷെ ആദ്യമായായിരിക്കും അത്രയും സമയം അമ്മയെയോ മറ്റ് പ്രിയപ്പെട്ടവരെയോ പിരിഞ്ഞിരിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ അവിടുത്തെ അന്തരീക്ഷം കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ആയിരിക്കണം. ഇത് ഏറ്റവും നന്നായി മനസിലാകുന്നതും ടീച്ചറുമാർക്ക് തന്നെയാണ്. ഇത്തരത്തിൽ കുട്ടികൾക്ക് മനസിന് ഇഷ്ടപെട്ട അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് സിംഗപ്പൂരിലെ ഡി പി എസ് പ്രൈമറി ബ്ലോസംസ് എന്ന നഴ്സറി സ്കൂൾ.
വരിവരിയായി ക്ലാസ്സ് റൂമിലേക്ക് കടന്നുവരുന്ന ഒരു കൂട്ടം നഴ്സറി വിദ്യാർത്ഥികളെ അദ്ധ്യാപിക സ്വീകരിക്കുന്ന രീതിയാണ് സമൂഹ മാധ്യമങ്ങളിൽ കൈയടക്കി നേടുന്നത്. റൂമിന്റെ പുറത്ത് ഭിത്തിയിൽ നാല് ചിത്രങ്ങൾ ഒട്ടിച്ചിട്ടുണ്ട്. അത് സൂചിപ്പിക്കുന്നത് ഏത് രീതിയിലാണ് കുട്ടികളെ സ്വാഗതം ചെയേണ്ടതെന്ന് അവർക്ക് തന്നെ തെരഞ്ഞെടുക്കാം എന്നതാണ്.
Read also: പ്രമേഹരോഗമുള്ളവർക്ക് ആശ്വാസം പകർന്ന് ഈ ജ്യൂസ്
ചിത്രത്തിൽ ഷേക്ക് ഹാൻഡ്, ഹഗ്, ഡാൻസ്, ഹൈ ഫൈവ് എന്നീങ്ങനെ നാല് ചിത്രങ്ങളാണ് ഉള്ളത്. ഇതിൽ ഇഷ്ടമുള്ളതിൽ കുട്ടികൾക്ക് തൊടാം ഈ രീതിയിലായിരിക്കും അധ്യപിക ഇവരെ സ്വാഗതം ചെയ്യുക. സ്കൂൾ അധികൃതർ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.