ഉണ്ണി മുകുന്ദനൊപ്പം ചുള്ളനായി മമ്മൂട്ടിയും; കൈയടി നേടി ഒരു ഫോട്ടാ
താരങ്ങളുടെ വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും താരങ്ങളുടെ വിനോദങ്ങളും കുസൃതികളുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയുടേയും ഉണ്ണി മുകുന്ദന്റെയും മനോഹരമായ ഒരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്.
ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ മനോഹര ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചതും. ‘നമ്മള്‍ ഒരു ബൈക്ക് വാങ്ങിയാല്‍ ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്കായിരിക്കും’ എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ഈ മനോഹര ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നതും. എന്തായാലും ഉണ്ണി മുകുന്ദന്റെ ക്യാപ്ഷനും സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നുണ്ട്. അതുപോലെ ‘ഇതിലാരാ ശരിക്കും യങ്’ എന്ന തരത്തിലുള്ള നിരവധി കമന്‍റുകളും ഈ ഫോട്ടോയ്ക്ക് വരുന്നുണ്ട്.
Read more:മലയാളികള്‍ക്ക് ഏറ്റുപാടാന്‍ കിടിലന്‍ താളത്തില്‍ ‘പതിനെട്ടാം പടി’യിലെ പുതിയ ഗാനം
അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാമാങ്കം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നതും.
മലയാളത്തിനു പറമെ തമിഴിലും ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.