ക്രിക്കറ്റിനെ വരവേൽക്കാൻ ഒരുങ്ങി വാട്സ്ആപ്പും; സ്വീകാര്യതയേറി ക്രിക്കറ്റ് സ്റ്റിക്കറുകൾ…
ഐ പി എൽ ആവേശത്തിലാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ. മിക്ക വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ചർച്ചാ വിഷയവും ഐ പി എൽ തന്നെയാണ്. അതുകൊണ്ടുതന്നെ വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കി വാട്സ്ആപ്പ് രംഗത്തെത്തിയത് ആരാധകരെ ആവേശത്തിലാക്കി. വാട്സാപ്പിൽ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകൾ ഒരുക്കിയാണ് ഐ പി എല്ലിനെ വരവേൽക്കാൻ വാട്സാപ്പും ഒരുങ്ങുന്നത്.
ഐ പി എൽ, ലോക കപ്പ് ക്രിക്കറ്റ് എന്നിവയോടനുബന്ധിച്ചാണ് പുതിയ ഫീച്ചർ വാട്സാപ്പ് പരിചയപ്പെടുത്തുന്നത്. ക്രിക്കറ്റ് സ്റ്റിക്കറുകൾ വാട്സാപ്പിലെ ആൻഡ്രോയിഡ് പതിപ്പിലാണ് ലഭ്യമാകുക. അതേസമയം അധികം വൈകാതെ തന്നെ വാട്സ്ആപ്പിന്റെ ഐ ഓ എസ് പതിപ്പിലും ക്രിക്കറ് സ്റ്റിക്കറുകൾ ലഭ്യമാകുമെന്നാണ് സൂചന.
പുതിയതായി പരിചയപ്പെടുത്തിയിരിക്കുന്ന ക്രിക്കറ്റ് സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും, ഇമോജി പോലെ തന്നെ മറ്റുള്ളവർക്ക് അയയ്ക്കുവാനുള്ള സൗകര്യവും വാട്സാപ്പിൽ ലഭ്യമാണ്. വാട്സാപ്പ് തന്നെ ഒരുക്കുന്ന ക്രിക്കറ്റ് സ്റ്റിക്കറുകൾക്ക് പുറമെ നമ്മൾ തയാറാക്കുന്ന സ്റ്റിക്കറുകളും വാട്സാപ്പിൽ മറ്റുളവർക്ക് അയക്കാൻ സാധിക്കും.
ഈ ക്രിക്കറ്റ് സ്റ്റിക്കറുകൾ ഫോണിൽ ലഭ്യമാകുന്നതിനായി മെസ്സേജ് ടൈപ്പ് ചെയ്യുന്നതിന്റെ ഇടതുവശത്തായി കാണപ്പെടുന്ന സ്മൈലി ബട്ടൺ പ്രസ് ചെയ്ത ശേഷം ഇമോജി കണ്ടെത്താവുന്നതാണ്. എന്നാൽ ഫോണിന്റെ വലതുവശത്ത് മുകളിലായി കാണപ്പടുന്ന പ്രസ് ബട്ടണിൽ പുതിയ സ്റ്റിക്കറുകളും കണ്ടെത്താൻ സാധിക്കും. അതിൽ ക്രിക്കറ്റ് സ്റ്റിക്കറുകൾ ലഭ്യമാണ്. ഇവ ഡൗൺലോഡ് ചെയ്ത് ശേഷം ഉപയോഗിക്കാവുതാണ്. അതേസമയം ഐ പി എല്ലിനോടും വേൾഡ് കപ്പിനോടുമനുബന്ധിച്ച് വാട്സാപ്പ് തങ്ങളുടെ ഉപഭോക്തക്കൾക്കായി പുതിയ ഫീച്ചർ പരിചയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് സ്നേഹികൾ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്.