പന്തിനെ ‘അ ആ ഇ ഈ’ പഠിപ്പിച്ച് കുഞ്ഞുസിവ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കായികലോകത്തെ ഇതിഹാസതാരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതുപോലെതന്നെ ഇതിഹാസതാരങ്ങളുടെ മക്കള്‍ക്കും. ഇക്കൂട്ടത്തില്‍ മുന്നില്‍തന്നെയാണ് ധോണിയുടെ മകള്‍ സിവ. നിരവധി ആരാധകരുമുണ്ട് ഈ കുട്ടിത്താരത്തിന്.
ആരാധകരുടെ പ്രീയപ്പെട്ട സിവ പണ്ടേയ്ക്ക് പണ്ടേ സാമൂഹ്യമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. മലയാളത്തില്‍ പാട്ടു പാടിയും തമിഴ് പറഞ്ഞും ധോണിക്കൊപ്പം ഡാന്‍സ് ചെയ്തുമെല്ലാം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് ഈ കുട്ടിത്താരം. ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് സിവ. ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിച്ചാണ് സിവ വാര്‍ത്തകളില്‍ നിറയുന്നത്.. ആ ആ ഇ ഈ ആണ് സിവ പന്തിനെ പഠിപ്പിക്കുന്നത്. ഇതിനിടയിൽ ‘എ, ഐ എവിടെ’ എന്നാണ് സിവ ചോദിക്കുന്നത്. അത് മേഡം പറഞ്ഞുതന്നില്ല എന്ന് ഋഷഭ് മറുപടിയും കൊടുക്കുന്നുണ്ട്. എന്നാല്‍ അത് സമ്മതിക്കാതെ ‘എ,ഐ നീ തിന്നോ’ എന്നാണ് സിവ ചോദിക്കുന്നത്. ഇതുകേട്ട് പന്ത് ചിരിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
കളിയിലും തമാശയിലും മാത്രമല്ല ബുദ്ധിയുടെയും ഓര്‍മ്മശക്തിയുടെയും കാര്യത്തിലും താന്‍ മുന്നില്‍ തന്നെയെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരത്തിന്റേത്. ആറു ഭാഷകള്‍ അറിയാം ഈ മിടുക്കിക്ക്. അച്ഛന്‍ ധോണിക്കൊപ്പം ആറ് ഭാഷകളില്‍ സംസാരിക്കുന്ന സിവയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.തമിഴ്, പഞ്ചാബി, ഹിന്ദി, ബിഹാറി, അറബി തുടങ്ങിയ ഭാഷകളിലാണ് സിവ സംസാരിച്ചിരിക്കുന്നത്. വിത്യസ്ത ഭാഷകളിലായി ധോണി മകള്‍ സിവയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും സിവ കൃത്യമായി അതേ ഭാഷയില്‍ തന്നെ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.