‘ഇക്കയുടെ ശകട’ത്തിനൊപ്പം ‘ഉണ്ട’യും; കൗതുകത്തോടെ മമ്മൂട്ടി ആരാധകർ

മലയാളി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ‘ഉണ്ട’. മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന ചിത്രം ഈദിന് തിയേറ്ററുകളിൽ എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ചിത്രത്തിന്റെ റിലീസ് ജൂൺ 14 ലേക്ക് മാറ്റിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. അതേസമയം ഇതിനൊപ്പം മമ്മൂട്ടി ആരാധകരുടെ കഥപറയുന്ന മറ്റൊരു ചിത്രവും തിയേറ്ററുകളിൽ എത്തും. ഇക്കയുടെ ശകടം എന്ന ചിത്രമാണ് ഉണ്ടയ്ക്കൊപ്പം തിയേറ്ററുകളിൽ എത്തുന്നത്.
ഉണ്ട എന്ന സിനിമയില്‍ മണി സാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഛത്തീസ്ഗഡിലേക്ക് തെഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്ജുന് അശോകന്, അലന്‍സിയര്‍, ദിലീഷ് പോത്തന്, ലുക്ക്മാന്‍, സുധി കോപ്പ എന്നിവര്‍ ഉണ്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നു. അതേസമയം ബോളിവുഡ് താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന് തിവാരി, ചീന് ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡില്‍ നിന്നും എത്തുന്ന താരങ്ങള്‍.
Read also: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു
ട്രെയ്ലർ റിലീസ് ചെയ്തതുമുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ഇക്കയുടെ ശകടം. താരങ്ങളുടെ ആരാധകരുടെ കഥപറയുന്ന ചിത്രങ്ങൾ മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് മമ്മൂട്ടി ആരാധകരുടെ കഥപറയുന്ന ഇക്കയുടെ ശകടം. പ്രിൻസ് അവറാച്ചൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അപ്പാനി ശരതും ഡി ജെ തൊമ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനിയിക്കുണ്ട്. കോമഡി ഫാന്റസി ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഇക്കയുടെ ശകടമെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. അതേസമയം മമ്മൂട്ടി ആരാധകനായ ടാക്സി ഡ്രൈവറുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
ഇരുചിത്രങ്ങളും ഒരേ ദിവസം തിയേറ്ററുകളിൽ എത്തുമ്പോൾ ആരാധകരുടെ ആകാംഷയും വാനോളമാണ്..