കിടിലന്‍ ലുക്കില്‍ മമ്മൂട്ടി; ‘ബീമാപള്ളി’ ഗാനത്തിന്റെ വീഡിയോ

June 6, 2019

കാലാന്തരങ്ങള്‍ക്കുമപ്പുറം ജീവിയ്ക്കുന്വയാണ് ചില പാട്ടുകള്‍. അവയങ്ങനെ ഇടയ്ക്കിടെ ആസ്വാദകന്റെ കാതുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കും. മലയാളികള്‍ക്ക് ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തില്‍ മനോഹരമായൊരു ഗാനംകൂടി പുറത്തെത്തി. പതിനെട്ടാംപടിയിലെ ബീമാ പള്ളി ഗാനം. ലിറിക്കല്‍ വേര്‍ഷന്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ പ്രേക്ഷക ശ്രദ്ധ നേടിയ ബീമാ പള്ളി ഗാനത്തിന്റെ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറ്തുവിട്ടിരിക്കുന്നത്.

നവാഗതനായ എ എച്ച് കാഷിഫ് ആണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ബീമാപള്ളി ഗാനത്തിന്റെ ആലാപനം.

ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടി, ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയന്‍, മണിയന്‍പിള്ള, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് പതിനെട്ടാംപടി. ഇതിനുപുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മമ്മൂട്ടി ഒരു അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുക.

Read more:പ്രണയനായകനായി ജയറാം; ശ്രദ്ധേയമായി ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറി’ലെ ഗാനം

എബ്രഹാം പാലയ്ക്കല്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ആഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണ് ചിത്രം. അടുത്ത മാസം പതിനെട്ടാംപടി തീയറ്ററുകളിലെത്തും എന്നാണ് സൂചന. ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവര്‍ ചലച്ചിത്രലോകത്ത് നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’. ‘കേരള കഫേ’യാണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. ഈ ചിത്രവും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.