“ഇനി ഒരുപാട് നേരം നോക്കിയാല്‍ ഞാന്‍ ആരാണെന്ന് അറിയും”; ‘ഇഷ്‌കി’ലെ രംഗം

June 10, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ഇഷ്‌ക് എന്ന ചിത്രം. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയനടനായി മാറിയ ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. കഥാപ്രമേയംകൊണ്ട് തന്നെ ഇഷ്‌ക് ശ്രദ്ധ നേടുന്നു. പ്രണയവും സദാചാരവുമെല്ലാം പ്രകടമാണ് ഈ ചിത്രത്തില്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്. നിത്യജീവതിത്തില്‍ പല പെണ്‍കുട്ടികളും നേരിടേണ്ടി വരുന്ന ;തുറിച്ചുനോട്ടത്തെ’ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ രംഗത്തില്‍.

നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിളി പേര്. പ്രമേയത്തിലെ വിത്യസ്തതതന്നെയാണ് ചിത്രത്തെ സ്വീകാര്യമാക്കുന്നതും.

Read more:സ്റ്റൈലിഷ് ലുക്കില്‍ വിജയരാഘവന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

അതേസമയം ഇഷ്‌ക് എന്ന സിനിമയിലെ ‘പറയുവാന്‍…’ എന്നു തുടങ്ങുന്ന ഗാനവും മികച്ച സ്വാകാര്യത നേടുന്നുണ്ട്. തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാമാണ് ഈ മനോഹര ഗാനത്തിന്റെ ആലാപനം. ജെയ്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം സിദ് ശ്രീറാം ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഗാനം ആലപിക്കുന്നത്.

ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക് ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ….’, ‘കണ്ണാന കണ്ണേ…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ സിദ് മലയാളത്തിലേക്കെത്തുമ്പോള്‍ കൈയടിയോടെ ഗാനത്തെ സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകരും.