‘ഫൈനല്‍സി’ലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രിയ പ്രകാശ് വാര്യര്‍;വീഡിയോ
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കും അരങ്ങേറ്റംകുറിക്കുന്ന താരങ്ങള്‍ നിരവധിയാണ്. ഇപ്പോഴിതാ ‘ആഡാര്‍ ലൗ’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയ പ്രകാശ് വാര്യരും ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. രജിഷ വിജയന് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഫൈനല്‍സ്’ എന്ന ചിത്രത്തിലാണ് പ്രിയ ഗാനം ആലപിച്ചിരിക്കുന്നത്. ‘ നീ മഴവില്ലു പോലെന്‍…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറും പുറത്തിറങ്ങി. നരേഷ് അയ്യരും പ്രിയ പ്രകാശ് വാര്യരും ചേര്‍ന്ന് ആലപിക്കുന്ന ഒരു ഡ്യുയറ്റ് സോങ്ങ് ആണിത്.
‘തീവണ്ടി’ എന്ന സിനിമയിലെ ‘ജീവാംശമായ്…’ എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ‘ഫൈനല്‍സ്’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്. ഗാനത്തിന്റെ ടീസറില്‍ പ്രിയ പ്രകാശിന്റെ ആലാപനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ ആലാപന മികവിനെ പ്രശംസിച്ചുകൊണ്ടും നിരവധി പേര് രംഗത്തെത്തുന്നുണ്ട്. ഗാനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
Read more:‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ ല്‍ ഗെയിം ഓഫ് ത്രോണ്‍സ് താരവും
ഒരു സമ്പൂര്‍ണ്ണ സ്പോര്‍ട്സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന് എത്തുന്നത്. ഇത് ശരി വെയ്ക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും. നവാഗതനായ പി ആര് അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാരന്മൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ചിത്രത്തില്‍ സുരാജ് വെഞ്ഞറന്മൂടാണ് രജിഷയുടെ അച്ഛനായെത്തുന്നത്. അലീസ് എന്നാണ് രജിഷ വിജയന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘ഫൈനല്‍സ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തുമെന്നാണ് സൂചന.