ദേഹത്ത് തീ പടര്‍ന്നിട്ടും തളരാതെ ചിത്രീകരണം പൂര്‍ത്തിയാക്കി ടൊവിനോ; വീഡിയോ
ചില സ്വപ്‌നങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രയ്തനിക്കാന്‍ തയാറാകാറുണ്ട്. പലരും. സിനിമയ്ക്കു വേണ്ടിയുള്ള ടൊവിനോയുടെ പരിപൂര്‍ണ്ണ ആത്മാര്‍ത്ഥ വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തീപൊള്ളലിനെ പോലും വകവയ്ക്കാതെ ടൊവിനോ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഒരു സംഘട്ടന രംഗമായിരുന്നു. ഡ്യൂപിനെ ഉപയോഗിക്കാമെന്നു സംവിധായകന്‍ പറഞ്ഞെങ്കിലും അത് വേണ്ടെന്ന് തീരുമാനിച്ച് ടൊവിനോ ആ സാഹസത്തിന് മുതിര്‍ന്നു. ശരീരത്തില്‍ തീ പടര്‍ന്നിട്ടും ആ രംഗം മുഴുവന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരം പിന്‍വാങ്ങിയത്. പരിക്കേറ്റ ടൊവിനോയ്ക്ക് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസ്, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
Read more:സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി ‘കക്ഷി അമ്മിണിപിള്ള’യിലെ ‘കാന്തി’യുടെ മെയ്ക്ക് ഓവര്‍
അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’.സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വിനുണ്ട്. ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രമേയം. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രമേയത്തിലെ വിത്യസ്തതകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടുന്നുണ്ട്.
ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ.