അഫ്ഗാനിസ്താനെതിരെ മത്സരം; ടോസ് നേടി ഇന്ത്യ

June 22, 2019

ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ടോസ് നേടി. ടോസ് നേടിയ ഇന്ത്യന്‍ പട ബാറ്റിങ്ങാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം സുപ്രധാനമായ ഒരുമാറ്റവുമായാണ് ഇന്ത്യ ഇന്ന് അങ്കത്തട്ടിലിറങ്ങുന്നത്. ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി ഇന്ന് കളത്തിലിറങ്ങും. വിജയ് ശങ്കര്‍ ടീമില്‍ തുടരും. അതേസമയം ഋഷഭ് പന്തിന്റെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.

രണ്ട് മാറ്റവുമായിട്ടാണ് അഫ്ഗാനും കളിക്കിറങ്ങുന്നത്. നൂര്‍ അലി, ദ്വാളത് സാദ്രാന്‍ എന്നിവര്‍ ഇന്ന് കളിക്കാന്‍ ഇറങ്ങില്ല. പകരം ഹസ്രത്തുള്ള സസൈ, അഫ്താബ് ആലം എന്നിവരാണ് അഫ്ഗാന്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത്.

അതേസമയം ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, പേസര്‍ ഭുവനേശ്വര്‍ കുമാര്‍, ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ എന്നിവര്‍ക്ക് ഏറ്റ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. എന്നാല്‍ പട്ടികയില്‍ അവസാന സ്ഥാനത്തുള്ള അഫ്ഗാനിസ്താനെ ഇന്ത്യയ്ക്ക് പരാജയപ്പെടുത്താനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ കായിക പ്രേമികളും.

ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംമ്ര.

അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, ഗുല്‍ബാദിന്‍ നെയ്ബ് (ക്യാപ്റ്റന്‍), റഹ്മത്ത് ഷാ, ഹഷ്മതുള്ള ഷാഹിദി, അസ്ഗര്‍ അഫഗാന്‍, മുഹമ്മദ് നബി, ഇക്രം അലി, നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍, അഫ്താബ് ആലം, മുജീബ് റഹ്മാന്‍.