അഫ്ഗാനിസ്ഥാനെ തോല്പിച്ച് ഓസ്ട്രേലിയ
ലോകകപ്പിലെ നാലാം മത്സരത്തില്‍ വിജയം കൊയ്ത് ഓസ്ട്രേലിയ. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയ നേടിയത് അനായാസ ജയമാണ്. ക്ക് അനായാസ ജയം. 208 റണ്‍സ് ആയിരുന്നു ഓസ്ടോരിലയയുടെ വിജയലക്ഷ്യം. ലോക ചാമ്പ്യന്മാര് ഏഴു വിക്കറ്റിനാണ് മത്സരത്തില്‍ വിജയിച്ചത്. 89 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ വിജയ ശില്പി. 66 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും ഓസീസ് വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
മുജീബ് റഹ്മാനിലൂടെയാണ് അഫ്ഗാനിസ്ഥാന് ബൗളിംഗ് തുടങ്ങിയത്. എന്നാല്‍ ആ നീക്കം ടാമിനെ തുണച്ചില്ല. മുജീബിന്റെ ആദ്യ ഓവറില്‍ 10 റണ്‍സും രണ്ടാം ഓവറില്‍ 14ഉം റണ്‍സടിച്ച ഫിഞ്ച് തുടക്കത്തില്‍ തന്നെ അഫ്ഗാനിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി. മറുവശത്ത് മനോഹരമായി പന്തെറിഞ്ഞ ഹാമിദ് ഹസന് ഓസ്ട്രേലിയയെ പിടിച്ചു നിര്‍ത്തിയെങ്കിലും മറ്റു ബൗളര്‍മാര്‍ക്കൊന്നും ഓസീസ് ബാറ്റ്സ്മാന്മാരെ പിടിച്ചു നിര്‍ത്താനായില്ല. 2 ഓവറില്‍ 21 റണ്‍സ് വഴങ്ങിയ റാഷിദ് ഖാനും ഫിഞ്ചിന്റെ ബാറ്റിംഗ് കരുത്തറിഞ്ഞു.
ആക്രമിച്ചു കളിച്ച ഫിഞ്ചിന് ഡേവിഡ് വാര്‍ണര്‍ ഉറച്ച പിന്തുണ നല്കി. 40 പന്തുകളിലാണ് ഫിഞ്ച് തന്റെ അര്‍ദ്ധസെഞ്ചുറി കുറിച്ചത്. 17ആം ഓവറില്‍ തന്റെ രണ്ടാം സ്പെല്ലിനായി തിരികെ വന്ന ക്യാപ്റ്റന്‍ ഗുല്ബദിന് നെയ്ബ് ആണ് അഫ്ഗാനിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 49 പന്തുകളില്‍ 66 റണ്‍സെടുത്ത ഫിഞ്ചിനെ നയ്ബ് മുജീബ് റഹ്മാന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഇതോടെ ഓസീസിന്റെ 96 റണ്‍സ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ട് അവസാനിച്ചു.
തുടര്‍ന്ന് ക്രീസിലെത്തിയ ഉസ്മാന് ഖവാജയെ റാഷിദ് ഖാന് മടക്കി. 15 റണ്‍സെടുത്ത ഖവാജയെ റാഷിദ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. വാര്‍ണര്‍ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഖവാജ മടങ്ങിയത്. തുടര്‍ന്ന് ക്രീസിലെത്തിയ സ്മിത്ത് വിജയത്തിനു മൂന്ന് റണ്‍സകലെ വെച്ച് മടങ്ങി. വാര്‍ണറുമായി നാലാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടു കെട്ടുയര്‍ത്തിയ സ്മിത്ത് 18 റണ്‍സെടുത്ത് നില്‍ക്കെ മുജീബ് റഹ്മാനാണ് പുറത്താക്കിയത്. തുടര്‍ന്ന് നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച ഗ്ലെന്‍ മാക്സ്വല്‍ ഓസീസിനെ അനായാസം വിജയത്തിലെത്തിച്ചു. 89 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ പുറത്താവാതെ നിന്നു.
നേരത്തെ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം തിരിച്ച്ഉ വന്ന അഫ്ഗാന് ഭേദപ്പെട്ട സ്കോര്‍ കുറിയ്ക്കുകയായിരുന്നു. 51 റണ്‍സെടുത്ത നജിബുല്ല സര്‍ദാന്‍ ആണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്കോറര്‍. ഓസീസിനു വേണ്ടി പാറ്റ് കമ്മിന്‍സ്, ആദം സാംബ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.