മുന്നോട്ടങ്ങനെ മുന്നോട്ട്… വിജയപൂര്‍വ്വം ടീം ഇന്ത്യ

June 28, 2019

ലോകകപ്പിലേക്കുള്ള ജൈത്രയാത്ര വിജയപൂര്‍വ്വം ടീം ഇന്ത്യ തുടരുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യതയുടെ ഉറപ്പ് ഒന്നുകൂട്ടി. ഇന്ത്യയോട് പരാജയം സമ്മതിച്ച വെസ്റ്റ് ഇന്‍ഡീസ് ഇനി പുറത്ത്. ബൗളിങ്ങില്‍ ഇന്ത്യ പുലര്‍ത്തിയ മികവാണ് ഈ വിജയത്തിന് മാറ്റുകൂട്ടിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ 72 റണ്‍സും ടീമിന് മികച്ച പിന്തുണ നല്‍കി. 56 നറണ്‍സ് നേടിയ ധോണിയും 48 റണ്‍സ് നേടിയ കെ എല്‍ രാഹുലും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി.

Read more:“അതൊരു വലിയ കഥായാ മോനേ….” ആകാംഷ നിറച്ച് ‘പതിനെട്ടാം പടി’ ട്രെയ്‌ലര്‍

ഇന്ത്യയുടെ ബൗളിങ് മികവ് തന്നെയാണ് കളിയില്‍ എടുത്തുപറയേണ്ടത്. ഇന്ത്യയുടെ ഓപ്പണിങ് ബൗളര്‍മാരായ ബുംറ- ഷമി സഖ്യത്തിന് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസ് പതറി. ഇന്ത്യയ്ക്ക് വേണ്ട് മുങമ്മദ് ഷമി നാല് വിക്കറ്റ് നേടിയപ്പോള്‍ ആരാധകര്‍ ഒന്നടങ്കം പറഞ്ഞു ഇത്തവണയും ഷമി ഹീറോ ആണെന്ന്. ക്രിസ് ഗെയിലായിരുന്നു ഷമിയുടെ ആദ്യ ഇര. പിന്നാലെ ഹോപിനെയും ഷമി എറിഞ്ഞിട്ടതോടെ വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതീക്ഷകള്‍ക്കെല്ലാം മങ്ങലേറ്റു. പാണ്ഡ്യയും കുല്‍ദീപും ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കം മുതല്‍ക്കെ പാളിച്ചകളായിരുന്നു. ഇന്ത്യയുടെ ശക്തമാര്‍ന്ന ബൗളിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഓരോരുത്തരായി കളം വിട്ടു. കളി 34.2 ഓവറുകള്‍ പിന്നിട്ടപ്പോഴും വെസ്റ്റ് ഇന്‍ഡീസിന്റെ താരങ്ങളെല്ലാം പുറത്ത്. 143 റണ്‍സ് മാത്രമാണ് മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് നേടിയത്.