‘ആ മുറിവ് ഒരിക്കലും അവനെ വിഷമിപ്പിക്കാതിരിക്കട്ടെ’; മകന്റെ മുറിവ് പോലെ നെഞ്ചിൽ ടാറ്റു കുത്തി ഒരു പിതാവ്…
ആറു വയസുകാരൻ ജോയ് ഈ കുഞ്ഞു പ്രായത്തിനിടെ കടന്നു പോയത് വലിയ വേദനകളിലൂടെയാണ്. ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകൾ നേർത്തുപോകുന്ന ഒരു രോഗത്തിന് അടിമയാണ് ജോയ്. ജന്മനാ ഈ രോഗത്തിന് അടിമയായ ഈ കുഞ്ഞുമോൻ അച്ഛൻ മാർട്ടിന്റെയും ‘അമ്മ ലീനുവിന്റെയും ഏറെ നാളത്തെ പ്രാർത്ഥനയുടെയും മരുന്നുകളുടെയും ബലത്തിൽ ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.
അടുത്തിടെ ജോയ് അസുഖത്തിന്റെ ഭാഗമായി ഒരു ശസ്ത്രക്രിയയ്ക്ക് കീഴടങ്ങേണ്ടി വന്നു. എട്ട് മണിക്കൂർ നീണ്ടു നിന്ന ശാസ്ത്രക്രിയയെത്തുടർന്ന് 9 സെന്റീമീറ്റർ നീളത്തിലുള്ള മുറിവാണ് ജോയിയുടെ നെഞ്ചിൽ ഉണ്ടായത്. മകനെ പൊന്നുപോലെ സ്നേഹിക്കുന്ന ജോയിയുടെ പിതാവ് മകന്റെ നെഞ്ചിലെ ഈ മുറിവ്കണ്ട് ഭാവിയിൽ അവന് വിഷമമുണ്ടാവാതിരിക്കാൻ മകനെപ്പോലെ നെഞ്ചിൽ നീളത്തിൽ ടാറ്റു കുത്തിയിരിക്കുകയാണ് മാർട്ടിൻ. ഇടതു നെഞ്ചിൽ ഒരു കൊച്ചു ഹൃദയത്തിന്റെ തുടിപ്പും മാർട്ടിൻ വരച്ചു ചേർത്തു.
മക്കളുടെ വേദനകളിൽ കൂടെ നിൽക്കുന്ന മുഴുവൻ മാതാപിതാക്കൾക്കും മാതൃകയാകുകയാണ് ഈ മാതാപിതാക്കൾ.