അറിയാതെ പോകരുത് വ്യാജവാർത്തകളെ തിരിച്ചറിയാനുള്ള വാട്സ്ആപ്പിലെ ഈ മാർഗങ്ങൾ
ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്. എപ്പോഴും അപ്ഡേറ്റഡ് ആയതുകൊണ്ടുതന്നെയാണ് ഇതിന് ഇത്രയധികം ഉപഭോക്താക്കൾ. അതേസമയം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ പേരിൽ വളരെയധികം പേരു ദോഷം കേൾക്കേണ്ടിവരുന്ന ഒരു ആപ്പ് കൂടിയാണ് വാട്സാപ്പ്. അതുകൊണ്ടുതന്നെ അറിയാതെ പോകരുത് വാട്സാപ്പിലെ ഈ ഫീച്ചറുകളെ. അടുത്തിടെ വാട്സാപ്പ് അവതരിപ്പിച്ച രണ്ട് പുതിയ ഫീച്ചറുകളാണ് ഫോർവേഡിങ് ഇൻഫോ, ഫ്രീക്വന്റലി അപ്ഡേറ്റഡ് എന്നിവ.
വാട്സാപ്പിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നത് പലപ്പോഴും വലിയ തലവേദനയായി മാറാറുണ്ട്. പലപ്പോഴും നമുക്ക് ലഭിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഏതാണെന്ന് മനസിലാവാത്തതാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെടുവാൻ കാരണമാകുന്നത്. ഇതിന് ഒരു പരിഹാരമെന്നോണമാണ് പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.
ഫോർവേഡിങ് ഇൻഫോ എന്ന പുതിയ ഫീച്ചറിന്റെ വരവോടെ നമ്മൾ ഒരാൾക്ക് അയച്ച മെസേജുകൾ എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്നറിയാൻ സാധിക്കും. ഇത് ഒരു പരിധിവരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നതിന്റെ സോഴ്സ് കണ്ടെത്താൻ സഹായിക്കും.
അതുപോലെ ഒരു മെസേജ് കൂടുതലായി പ്രചരിപ്പിക്കുന്നുണ്ടോ എന്നത് തിരിച്ചറിയുന്നതിനായാണ് ഫ്രീക്വന്റലി അപ്ഡേറ്റഡ് ഫീച്ചർ അവതരിപ്പിക്കുന്നത്. നാലു തവണയിൽ കൂടുതൽ ഷെയർ ചെയ്യപ്പെടുന്ന മെസേജുകളുടെ മുകളിലായാണ് ഇത് പ്രത്യക്ഷപെടുന്നത്.
Read also: തിയേറ്റർ വിട്ടിറങ്ങിയാലും കൂടെക്കൂടും ഈ തൊട്ടപ്പനും മകളും; റിവ്യൂ വായിക്കാം..
ഫോർവേഡിങ് ഇൻഫോ ലഭിക്കുന്നതിനായി നമ്മൾ അയച്ച മെസേജുകളിൽ അൽപ സമയം അമർത്തി പിടിക്കണം. പിന്നീട് മുകളിൽ കാണുന്ന ഇൻഫോ ഐക്കൺ തിരഞ്ഞടുത്താൽ ഈ സന്ദേശം അയച്ചതിന്റെ കൃത്യമായ കണക്കുകൾ കാണാൻ സാധിക്കും. നമ്മൾ അയച്ച മെസേജുകളുടെ കാര്യത്തിൽ മാത്രമാണ് ഇത് സാധ്യമാകുക. നമ്മൾക്ക് ലഭിച്ച മെസേജുകളുടെ കാര്യത്തിൽ ഇത് സാധ്യമല്ല. ഇത് പ്രകാരം ഒരു ചിത്രം ഫോര്‍വേഡായി ലഭിച്ചാല്‍ “search by image” എന്ന ഒരു ഓപ്ഷനിലേക്ക് പോകാം. ഇത് പ്രകാരം ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാം. ഇതോടെ ഈ ചിത്രത്തിന്റെ ഉറവിടം ഇന്റര്‍നെറ്റില്‍ എവിടെയുണ്ടെങ്കിലും കാണാനും സാധിക്കും.
അതേസമയം പുതിയ ഫീച്ചറുകൾ ഫോണിൽ ഇതുവരെ ലഭ്യമായി തുടങ്ങിയിട്ടില്ല. ഉടൻ ലഭ്യമായി തുടങ്ങുമെന്നാണ് അധികൃതർ അറിയിക്കുന്നത്.