‘വെളുത്തിള്ളിക്ക് ഇത്ര ഡിമാന്റോ’; രണ്ട് ദിവസം, രണ്ടു കോടിയിലധികം കാഴ്ച്ചക്കാർ, വീഡിയോ കാണാം..
മിക്ക വീടുകളിലും ഒഴിച്ചുകൂടാനാത്ത ഒരു ഇനമാണ് വെളുത്തുള്ളി. ഭക്ഷണത്തിന് രുചി വർധിപ്പിക്കാൻ മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും മുന്നിൽത്തന്നെയാണ് വെളുത്തുള്ളി. ദഹനം സുഗമമാക്കാനും, നെഞ്ചെരിച്ചിൽ ഗ്യാസ്ട്രബിൾ എന്നിവ ഇല്ലാതാക്കാനുമൊക്കെ വെളുത്തുള്ളി വളരെ ഗുണപ്രദമാണ്.
അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമായതുകൊണ്ടാവാം വെളുത്തുള്ളി പൊളിക്കുന്ന ഈ വീഡിയോയും ഇത്ര പ്രചാരമായത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട വെളുത്തുള്ളി പൊളിക്കുന്ന ഈ വീഡിയോ ഇതിനോടകം ട്വിറ്ററിൽ കണ്ടത് രണ്ടര കോടിയിലധികം ആളുകളാണ്. നിമിഷങ്ങൾകൊണ്ട് വെളുത്തുള്ളിയുടെ തൊലികളയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
As someone who makes a lot of Korean food, this is the best method for getting garlic peeled!
? pic.twitter.com/14GGJDQhRj— ????????? ✣ ???? ? (@VPestilenZ) June 17, 2019
അതേസമയം വെളുത്തുള്ളിയുടെ ഗുണങ്ങളും നിരവധിയാണ്. വെളുത്തുള്ളി ചുട്ടു കഴിക്കുന്നത് പലതരത്തിലുള്ള ദഹന പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും. വിറ്റാമിന്‍ ബി6, ഫൈബര്‍, കാത്സ്യം, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വെളുത്തുള്ളി സഹായകരമാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലായ്മ ചെയ്യാനും വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഇതുമൂലം അമിത വണ്ണത്തെയും ചെറുക്കാനാകും. ചെറിയ കുട്ടികള്‍ക്ക് ഒരു അല്ലി വെളുത്തുള്ളി ഇട്ട് തിളപ്പിച്ച പാല് നല്‍കുന്നത് വിരശല്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ചുമയ്ക്കും നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്.