ധോണിയുടെ ഗ്ലൗവില്‍ സൈനിക ചിഹ്നം; മാറ്റണമെന്ന് ഐസിസി
കഴിഞ്ഞ ദിവസം നടന്ന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയം ടീം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെല്ലാം ആര്‍പ്പുവിളികളുടെ അലയൊലികള്‍ തീര്‍ത്തു. അതേസമയം അതേ കളിയില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നുകൂടിയുണ്ട്. ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗവിലെ സൈനിക ചിഹ്നം. സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ ഈ ചിഹ്നം ശ്രദ്ധ നേടിയിരുന്നു. സൈനിക ചിഹ്നമുള്ള ഗ്ലൗവ് അണിഞ്ഞതിനെ പ്രശംസിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഈ ചിഹ്നം നീക്കാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങാത്ത സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആവശ്യപ്രകാരമാണ് ബിസിസിഐ ധോണിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. കളിയില്‍
സൗത്ത് ആഫ്രിയ്ക്കക്കെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. ഹിറ്റ്മാന് രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ തിളങ്ങി, സൂര്യ തേജസോടെ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു. എറിഞ്ഞു വീഴ്ത്താനുള്ള തയാറെടുപ്പില്‍ ഇന്ത്യയും. മത്സരം മൂന്ന് ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും സൗത്ത് ആഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ജസ്പ്രീത് ബുംറയുടെ പന്ത് അടിച്ച് തെറുപ്പിക്കാനുള്ള ദക്ഷിണ ആ്രഫിക്കന്‍ താരം ഹാഷിം അംലയുടെ ശ്രമം വിഭലമായി. പന്ത് ചെന്നു പതിച്ചത് രോഹിത് ശര്‍മ്മയുടെ കൈക്കുമ്പിളില്‍.
Read more:ലോകകപ്പ് കാണാം; പ്രത്യേക ഓഫറുമായി ജിയോ
ബൗളിങ്ങിലും മികച്ച തുടക്കമായിരുന്നു ഇന്ത്യയുടേത്. ഡുപ്ലെസിസും വാന്‍ ഡെര്‍ ഡസനും സൗത്ത് ആ്രഫിക്കയ്ക്ക് വേണ്ടി മികച്ച രീതിയില്‍ ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുസ്വേന്ദ്ര ചാഹല്‍ ഇരുവരെയും മടക്കി അയച്ചതോടെ സൗത്ത് ആഫ്രിക്കയുടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. വിക്കറ്റ് എടുക്കുന്ന കാര്യത്തില്‍ കുല്‍ദീപും മികവ് പുലര്‍ത്തി. ഡേവിഡ് മല്ലറും ഫെഹ്ലക്വായോയും ചേര്‍ന്ന് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്കായി പ്രതിരോധം തീര്‍ത്തപ്പോള്‍ ചാഹല്‍ വീണ്ടും ഇന്ത്യയ്ക്ക് രക്ഷകനായി. ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
രോഹിത് ശര്‍മ്മയുടെ ബാറ്റിങ് തന്നെയാണ് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തായത്. തുടക്കം മുതല്ക്കേ ഒരുഭാഗത്ത് നിലയുറപ്പിച്ചുകൊണ്ട് ഹിറ്റ്മാന് റണ്‍സുകള്‍ വാരിക്കൂട്ടി. 34 രണ്സ് എടുത്ത് ധോണിയും 26 റണ്‍സെടുത്ത് ലോകേഷ് രാഹുലും 18 റണ്‍സെടുത്ത് വിരാട് കോഹ്ലിയും ഇന്ത്യയുടെ വിജയത്തിന് മാറ്റുകൂട്ടി.