കൊച്ചിയിലും ഐഎസ് ഭീഷണി; സുരക്ഷ ശക്തമാക്കി
കൊച്ചിയിലെ പ്രധാന സ്ഥാപനങ്ങലള് കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ ഐഎസ് ആസൂത്രണം നടത്തുന്നു. ഇതു വ്യക്തമാക്കുന്ന കത്ത് ഇന്റലിജന്‍സ് വിഭാഗം കേരളാ പൊലീസിന് കൈമാറി. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ ഐഎസ് പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നു കത്തുകളില്‍ വ്യക്തമാക്കുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തിലടക്കം സുരക്ഷ ശക്തമാക്കി. കൂടാതെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കും വിധേയരാക്കും.
കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളിലും ഐഎസ് സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. ടെലഗ്രാം മെസന്‍ജര്‍ വഴിയായിരുന്നു സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോരാന്‍ തുടങ്ങിയതോടെ ചാറ്റ് സെക്യൂര്‍, സിഗ്നല്‍ ആന്‍ഡ് സൈലന്റ് ടെക്സ്റ്റ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ വഴിയാണ് സന്ദേശങ്ങള്‍ കൈമാറുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
Read more:‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ ല്‍ ഗെയിം ഓഫ് ത്രോണ്‍സ് താരവും
അതേസമയം കഴിഞ്ഞ ഒരുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തു നിന്നും 100 പേരോളം ഐഎസില്‍ ചേരാന്‍ താല്പര്യപ്പെട്ടിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഛരും വ്യക്തമാക്കി. കൂടാതെ 21 കൗണ്‍സിലിങ് സെന്ററുകലില്‍ നിന്നുമായി 3000 പേരെ തീവ്രചിന്താഗതിയില്‍ നിന്നും മോചിപ്പിച്ചതായും വ്യക്തമാക്കുന്നു. വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ് അധികവും.
അതേസമയം ഐഎസ് ഭീഷണി ഉയര്‍ന്നതോടെ കരളത്തിന്റെ തീരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.