കുഞ്ചാക്കോ ബോബനും മിഥുൻ മാനുവലും ഒന്നിക്കുന്നു; പുതിയ ചിത്രം ഉടൻ
കുഞ്ചാക്കോ ബോബൻ മിഥുൻ മാനുവൽ ടീം ഒന്നിക്കുന്നു. വെള്ളിത്തിരയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം. ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ഉണ്ണി മായ, ഷറഫുദ്ധീൻ, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. എന്നാൽ പുതിയ ചിത്രത്തിന്റെ പേരിനെക്കുറിച്ചോ മറ്റുമുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തിവിട്ടിട്ടില്ല.
തട്ടുംപുറത്ത് അച്യുതനാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയ ചിത്രം. ലാൽജോസ് വീണ്ടും സംവിധാനത്തിലേക്ക് എത്തിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. ലാൽജോസ് കുഞ്ചാക്കോ കൂട്ടുകെട്ടിലെ സിനിമകളായ ‘എൽസമ്മ എന്ന ആൺകുട്ടിക്കും’ പുള്ളിപുലികൾക്കും തിരക്കഥ ഒരുക്കിയ എം സിദ്ധുരാജ് തന്നെയാണ് ഇതിനും തിരക്കഥ തയാറാക്കിയിരിക്കുന്നത്. സൗമ്യ നന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മാംഗല്യം തന്തുനാനേനാ’യും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബനും നിമിഷ സജയനുമാണ്ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്