മമ്മൂക്കയും പോലീസ് വേഷങ്ങളും
നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മമ്മൂക്ക ചിത്രങ്ങളിൽ ആരാധകരുടെ ഹൃദയത്തിൽ ഏറ്റവും ആഴത്തിൽ ഇറങ്ങിച്ചെന്നത് മമ്മൂട്ടിയുടെ പോലീസ് വേഷങ്ങൾ തന്നെയാണെന്ന് പറയാം. നിരവധി ചിത്രങ്ങളിൽ വ്യത്യസ്ഥ കഥാപാത്രങ്ങളായി മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന താരം ഒന്നും രണ്ടുമല്ല എട്ടിലധികം ചിത്രങ്ങളിൽ പോലീസ് ഉദ്യോഗസ്ഥനായി വേഷമിട്ടിട്ടുണ്ട്. യവനിക, ആവാനാഴി, ഇൻസ്പെക്ടർ ബൽറാം, ബ്ലാക്ക്, ഗോഡ്മാൻ, രാക്ഷസ രാജാവ്, കസബ, അബ്രഹാമിന്റെ സന്തതികൾ, ഉണ്ട..തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് മമ്മൂട്ടി പൊലീസുകാരനായി വേഷമിട്ടത്.
വക്കീലായും, അധ്യാപകനായും, പട്ടാളക്കാരനായും, കർഷകനായും, ബിസിനസുകാരനായുമെല്ലാം വെള്ളിത്തിരയിൽ തിളങ്ങാറുള്ള താരത്തിന്റെ പോലീസ് വേഷങ്ങളാണ് ആരാധകർക്ക് ഏറെ ഇഷ്ടം. തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും അതിന്റെ പൂർണതയിൽ എത്തിക്കാൻ എത്രവേണമെങ്കിലും കഷ്ടപ്പെടാൻ തയാറുള്ള താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ സ്വീകരിച്ചത് അവരുടെ ഹൃദയത്തിലേക്കാണ്. ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും സൗന്ദര്യമുള്ള പോലീസ് ഓഫീസർ എന്ന പേരും അദ്ദേഹത്തിന് തന്നെയാണ്.
Read also:ആഷിഖ് അബുവിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു; നായകനായി സൗബിൻ
അടുത്തിടെ മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് ഉണ്ട. ഖാലിദ് റഹമാന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. ഉണ്ട എന്ന സിനിമയില്‍ മണി സാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഛത്തീസ്ഗഡിലേക്ക് തെഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്ജുന് അശോകന്, അലന്‍സിയര്‍, ദിലീഷ് പോത്തന് , ലുക്ക്മാന്‍, സുധി കോപ്പ എന്നിവരും ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പോലീസ് കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ആക്ഷനും സസ്പെന്‍സുംമെല്ലാം നിറച്ച ചിത്രത്തിനും മികച്ച പ്രതികരണമാണ് സിനിമ പ്രേമികൾക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.