മണിരത്‌നം ചിത്രത്തിൽ ജയറാമും മഡോണയും..?

June 26, 2019

സിനിമാലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന സംവിധായകനാണ് മണിരത്നം. മണിരത്‌നത്തിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ ജയറാമും മഡോണയും വേഷമിടുന്നുണ്ടെന്നാണ് സൂചന. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്ലായിരിക്കും  ജയറാമും മഡോണ സെബാസ്റ്റിനും വേഷമിടുന്നത്.

ചിത്രവുമായി സംബന്ധിച്ച് ജയറാമുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്തുവെന്നാണ് തമിഴ് മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സും മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


ഒരു നോവലിനെ ആസ്പദമാക്കി ചിത്രം നിർമ്മിക്കാൻ വർഷങ്ങൾക്ക്  മുമ്പേ മണിരത്നം തീരുമാനിച്ചിരുന്നു. എന്നാൽ അത് പിന്നീട് ഒഴിവാക്കുകയാണ് ചെയ്‌തത്‌. എന്നാൽ വീണ്ടും പഴയ സ്വപ്നം പൊടിതട്ടി എടുക്കുകയാണ് മണിരത്നം. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍ മൊഴി വര്‍മ്മനെക്കുറിച്ചുള്ള കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആരാധമാക്കിയാണ് മണിരത്‌നം ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്.  കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Read also:‘അഭിനയിക്കുന്ന ഓരോ ഷോട്ടിനുമുമ്പും എഴുതുന്ന ഓരോ വാക്കിനുമുമ്പും, മനസ്സിൽ കുമ്പിടുന്ന ഓർമ്മകളിലും ശക്തികളിലും ഒന്ന് അദ്ദേഹത്തിന്റെ കണ്ണിലെ പ്രകാശമാണ്’- മനസ് തുറന്ന് മുരളി ഗോപി

വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി, വിക്രം തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു എന്നാതാണ് പുതിയ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ.
വന്‍ മുതല്‍മുടക്ക് വേണ്ടിവരുമെന്നതിനാല്‍ 2012ല്‍ ചിത്രം ഏറക്കുറേ ഉപേക്ഷിച്ച ചിത്രവുമായി മണിരത്നം വീണ്ടും എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്..