‘ചിലരങ്ങനെയാണ് ഓർമ്മയാകുമ്പോഴും അരികിലുണ്ടാകും’; ലോഹിതദാസിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് മഞ്ജു വാര്യർ

June 29, 2019

മലയാളികൾക്ക് മറക്കാനാവാത്ത സംവിധായകനാണ് ലോഹിതദാസ്. ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ അദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ ധന്യമാക്കി. ലോഹിതദാസ് വിടപറഞ്ഞിട്ട് പത്ത് വര്‍ഷമാകുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി മഞ്ജു വാര്യർ. ലോഹിതദാസിന്റെ രചനയിലെ കരുത്തുറ്റ കഥാപാത്രമായി പലപ്പോഴും മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് മഞ്ജു വാര്യർ.

ലോഹിതദാസ് വിട പറഞ്ഞുവെന്ന് ഇന്നും മനസ് സമ്മതിക്കുന്നില്ല ചിലർ അങ്ങനെയാണ് മരിച്ചാലൂം അരികിൽ ഉണ്ടാകും. പറയാൻ ഒരു കഥയുമായി ലോഹി സാർ അപ്പുറത്തുതന്നെയുണ്ടെന്നാണ് മനസ്സിൽ എപ്പോഴും തോന്നുന്നതെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാന രചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം 

ലോഹി സാർ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓർമയാകുമ്പോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാർ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. ‘സല്ലാപം ‘ തൊട്ടുളള നിമിഷങ്ങൾ മനസിലേക്ക് ഇപ്പോൾ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകൾക്ക് പ്രണാമം….