‘എന്നാല്‍ ഞാന്‍ ഒരു ട്യൂന്‍ പാടാം…’ വീണ്ടും ചിരിപ്പിച്ച് രമേശ് പിഷാരടി

June 28, 2019

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് രമേശ് പിശാരടിയുടെ ഒരു ട്രോള്‍.

മ്മൂട്ടിക്കൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് രമേശ് പിഷാരടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. എന്നാല്‍ ഈ ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് ഏറെ രസകരം. ‘ എന്നാല്‍ ഞാന്‍ ഒരു ട്യൂന്‍ പാടാം’ എന്ന അടിക്കുറുപ്പാണ് താരം കുറിച്ചത്. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ ‘അഴകീയ രാവണന്‍’ എന്ന സിനിമയിലെ രംഗം സൂചിപ്പിച്ചുകൊണ്ടാണ് രമേശ് പിഷാരടി ഇങ്ങനെ കുറിച്ചത്. എന്തായാലും ഈ ചിത്രം ഇപ്പോള്‍ ട്രോളന്‍മാരും ഏറ്റെടുത്തിരിക്കുകയാണ്. രസകരമായ കമന്‍രുകലാണ് രമേശ് പിഷാരടിയുടെ പോസ്റ്റിന് ലഭിക്കുന്നതും.

അതേസമയം മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രം ഒരുക്കത്തിലാണ്. പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനു ശേഷം രമേശ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Read more:30 സെക്കന്‍റില്‍ അതിതീവ്രമായൊരു കഥ; സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടി ഒരു ഹ്രസ്വചിത്രം

പുതുമുഖ താരം വന്ദിതയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. രമേശ് പിശാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തികച്ചും വിത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കുറ്റിത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമായാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുക.

മുകേഷ്, ഇന്നസെന്‍ര്, സിദ്ദിഖ്, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്.