ടിക് ടോക്കിൽ തിളങ്ങി താരങ്ങളും; ചിരിപടർത്തി വീഡിയോ

June 25, 2019

ടിക് ടോക്ക് വീഡിയോകൾക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരമാണ്. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് വലുതാണ്. താരങ്ങളടക്കം നിരവധിപ്പേരാണ് ഇപ്പോൾ ടിക് ടോക് മ്യൂസിക്കലി തുടങ്ങിയവായിൽ വിഡിയോകൾ പങ്കുവയ്ക്കുന്നത്.

ടിക്ടോക്കും സോഷ്യല്‍മീഡിയയില്‍ ഇടം നേടിയിട്ട് കുറച്ച് കാലമായി. മനോഹരവും രസകരവുമായ ടിക് ടോക്ക് വീഡിയോകളാണ് ദിനംപ്രതി പ്രത്യക്ഷപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍  ശ്രദ്ധേയമാവുകയാണ് ഒര്‍ജിനലിനെ വെല്ലുന്ന ചില ടിക് ടോക്ക് വീഡിയോകള്‍. രസകരമായ ഒരു ടിക് ടോക്ക് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. അനു സിത്താരയും സോനാ നായരുമൊക്കെ വിഡിയോയിൽ പ്രത്യക്ഷപെടുന്നുണ്ട്.

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Read also: ‘സിനിമ സ്വപ്നം കാണുന്ന മക്കളുള്ള എല്ലാ അമ്മമാരും കണ്ടിരിക്കേണ്ട ചിത്രം’; ‘ആന്‍ഡ് ദ് ഓസ്കാർ ഗോസ് ടു’ വിനെക്കുറിച്ച് മാല പാർവതി

അതേസമയം ജനപ്രിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം അടുത്തിടെയാണ് പിന്‍വലിച്ചത്. ഇതോടെ ആപ്ലിക്കേഷന്‍ വീണ്ടും സജീവമായി. എന്നാല്‍ അശ്ലീല ദൃശ്യങ്ങള്‍ പാടില്ലെന്നുള്ള കര്‍ശന ഉപോധികളോടെയാണ് ആപ്ലിക്കേഷന്റെ വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്. അശ്ലീല വീഡിയോകള്‍ ടിക് ടോക് ആപ്പില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ വിലക്ക് നീക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. അതേസമയം അശ്ലീല ദൃശ്യങ്ങളും പുതു തലമുറയ്ക്ക് ഹാനികരമാകുന്ന കാര്യങ്ങളും ഇനി ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിരോധനം തുടരുമെന്നും കോടതി വിധിയില്‍ പറയുന്നു.