ഫ്ളവേഴ്സ് ടോപ് സിംഗര്‍ വേദിയിലെ ആലാപന സൗന്ദര്യം; അദിതി
ആലാപനഭംഗി കൊണ്ടും അഭിനയ തീവ്രത കൊണ്ടും ഫ്ളവേഴ്സ് ടോപ് സിംഗര്‍ വേദിയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന പാട്ടുകാരിയാണ് അദിതി ദിനേഷ് നായര്‍. നാഗവല്ലിയായി പ്രേക്ഷകരുടെ മിഴികളില്‍ നൃത്തമാടിയ ഈ പാട്ടുകാരി ഫ്ളവേഴ്സ് ടോപ് സിംഗറില്‍ എന്നും ഉയര്‍ന്ന ഗ്രേഡുകള്‍ സ്വന്തമാക്കുന്നു.
ഇമ്പമാര്‍ന്ന ആലാപനംകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഈ കുട്ടിഗായിക ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ഭാവി വാഗ്ദാനം കൂടിയാണ്. ഈണങ്ങള്‍ക്കൊണ്ട് പുതുമഴ പൊഴിക്കുകയാണ് അദിതി ഓരോ തവണ ഫ്ളവേഴ്സ് ടോപ് സിംഗറില്‍ പാടാനെത്തുമ്പോഴും.
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ഫ്ളവേഴ്സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന് നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.
അതേസമയം മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്സ് ടിവി മറ്റൊരു ചരിത്രമെഴുതുന്നു. ഫ്ളവേഴ്സ് ടോപ് സിംഗര്‍ സ്കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍. ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഈ പദ്ധതി. കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കാനാണ് ഇത്തരമൊരു സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.