അമ്മമാരുടെ സ്നേഹക്കൂട്ടിൽ ടോപ് സിംഗറിലെ കുരുന്നു ഗായകർ
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ കുട്ടികുറുമ്പുകളാണ് ഫ്ളാവേഴ്സ് ടോപ് സിംഗറിലെ കുഞ്ഞുപാട്ടുകാർ. ടോപ് സിംഗർ 250 ന്റെ നിറവിൽ നിൽക്കുമ്പോൾ ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഈ പദ്ധതി. കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കാനാണ് ഇത്തരമൊരു സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സ്കോളര്‍ഷിപ്പ് വിതരണം രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ചു. പതിമൂന്നര മണിക്കൂര്‍ നീണ്ടു നില്ക്കുന്ന തത്സമയ പരിപാടിക്കാണ് ലോകമെമ്പാടുമുള്ള മലയാളിൽ സാക്ഷ്യം വഹിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഫ്ളവേഴ്സ് ഒരുക്കിയ തത്സമയ പരിപാടിയിൽ കുഞ്ഞുമക്കളെ കാണാൻ എത്തിയിരിക്കുകയാണ് ഒരു കൂട്ടം അമ്മമാർ. തങ്ങളുടെ ഇഷ്പ്പെട്ട കുഞ്ഞുമക്കളെ കാണാനും ഒന്ന് തൊടാനുമൊക്കെയായി ഒരു കൂട്ടം അമ്മമാരാണ് എത്തിയിരിക്കുന്നത്. അമ്മമാർക്ക് ഇഷ്ടപെട്ട ഗാനങ്ങളുമായി കുരുന്നു ഗായകരും വേദിയിൽ എത്തി.
ഫ്ളവേഴ്സ് ടോപ് സിംഗര്‍ സ്കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ എന്നാണ് ഈ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ പേര്. സ്കോളര്‍ഷിപ്പ് വഴി ബുരുദാനന്തര ബിരുദം വരെ പഠിക്കാന്‍ 20 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പാണ് ഓരോ മത്സരാർത്ഥികൾക്കും നല്‍കുന്നത്. ടോപ് സിംഗര്‍ 250 എപ്പിസോഡുകള്‍ പിന്നിടുമ്പോഴാണ് പുതിയ പദ്ധതിയുമായി ഫ്ളവേഴ്സ് ടിവി ലോക ടെലിവിഷൻ രംഗത്ത് പുതുചരിത്രം കുറിയ്ക്കുന്നത്.
ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രന്, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കന്‍, ഫ്ളവേഴ്സ് ടിവി ചെയര്മാന് ഗോകുലം ഗോപാലന്, ഇന്‍സൈറ്റ് മീഡിയ സിറ്റി ചെയര്മാന് ഡോ. ബി ഗോവിന്ദന്, ട്വന്റിഫോര്‍ വാര്‍ത്താ ചാനല്‍ ചെയര്മാന് ആലുങ്കല്‍ മുഹമ്മദ്, ഫ്ളവേഴ്സ് ടിവി വൈസ് ചെയര്മാന് ഡോ. വിദ്യാ വിനോദ്, ഫ്ളവേഴ്സ് ടിവി ഡയറക്ടേഴ്സായ സതീഷ് ജി പിള്ള, ഡേവിഡ് എടക്കളത്തൂര്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍ സ്കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍.