മുങ്ങിയതല്ല മുക്കിയതാണ്; വൈറലായി കപ്പല്‍ കടലില്‍ മുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍; വീഡിയോ

July 1, 2019

രസകരവും കൗതുകകരവുമായ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നതും ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു വീഡിയോ തന്നെ. പലപ്പോഴും കപ്പല്‍ മുങ്ങുന്നതിനെക്കുറിച്ചള്ള ചിത്രങ്ങളും വാര്‍ത്തകളുമൊക്കെ നാം കാണാറുണ്ട്. എന്നാല്‍ ഒരു കപ്പല്‍ കടലില്‍ മുക്കുന്നതിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

അമേരിക്കയിലെ ഫ്.ളറിഡയിലെ ഫോര്‍ട്ട് പിയേഴ്‌സ് ഇന്‍ലെറ്റന്‍ തീരത്താണ് കപ്പലിനെ മുക്കിയത്. വ്വൊസി ബെനഡേറ്റ എന്ന കാര്‍ഗോ കപ്പലിന് 180 അടി നീളമുണ്ട്. എന്നാല്‍ കപ്പല്‍ വെറുതെയങ്ങ് മുക്കിയതല്ല. മതിയായ കാരണവുമുണ്ട് ഇതിനു പിന്നില്‍. 2018 ജൂണില്‍ ഹെയ്തിയില്‍ നിന്നും അമേരിക്കന്‍ തീരത്തെത്തിയ കപ്പലില്‍ 35 മില്യണ്‍ ഡോളര്‍ വില വരുന്ന 2000 പൗണ്ട് കൊക്കെയ്ന്‍ ശേഖരം കണ്ടെത്തി. അതായത് ഏകദേശം 241 കോടിരൂപ വില വരുന്ന കൊക്കെയ്ന്‍. എന്നാല്‍ ഈ ശേഖരം യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പെട്രോള്‍ സംഘം പിടിച്ചെടുത്തു. ഇതേതുടര്‍ന്നാണ് കപ്പലിനെ കടലിന്റെ ആഴങ്ങളിലേക്ക് മുക്കാന്‍ തീരുമാനിച്ചത്.

Read more:ഡോക്ടേഴ്‌സ് ഡേയില്‍ അച്ഛനൊപ്പമുള്ള സായൂന്‍റെ കുസൃതിച്ചിത്രം പങ്കുവച്ച് ഗായിക സിത്താര

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട് വ്വൊസി ബെനഡേറ്റ എന്ന കാര്‍ഗോ കപ്പല്‍. 1965-ല്‍ നിര്‍മ്മിച്ചതാണ് ഈ കപ്പല്‍. വലിയ കപ്പലായതിനാല്‍ തന്നെ ഏറെ പ്രയാസപ്പെട്ടാണ് കടലില്‍ മുക്കിയത്. ഭാരമുള്ള വലിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കപ്പലില്‍ നിറച്ചുകൊണ്ടിരുന്നു. ഏകദേശം അരമണിക്കൂര്‍ക്കൊണ്ടാണ് കപ്പലിനെ പൂര്‍ണ്ണമായും വെള്ളത്തിലടിയിലാക്കാന്‍ സാധിച്ചത്. നിരവധി ആളുകള്‍ കപ്പല്‍ മുങ്ങുന്നതിന്റെ ദൃശ്യങ്ങല്‍ കാണാന്‍ ചെറു ബോട്ടുകളിലായി സമീപത്തെത്തിയിരുന്നു. അതേസമയം മുക്കിയ കപ്പലിനെ ഒരു ഡൈവിങ് സ്‌പോട്ടായി സംരംക്ഷിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.