മലയാളികള്‍ക്ക് ഏറ്റുപാടാന്‍ കിടിലന്‍ താളത്തില്‍ ഇതാ ഒരു ഗാനംകൂടി…

July 15, 2019

കാലാന്തരങ്ങള്‍ക്കുമപ്പുറം ജീവിയ്ക്കുന്വയാണ് ചില പാട്ടുകള്‍. അവയങ്ങനെ ഇടയ്ക്കിടെ ആസ്വാദകന്റെ കാതുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കും. മലയാളികള്‍ക്ക് ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തില്‍ മനോഹരമായൊരു ഗാനംകൂടി പുറത്തെത്തി. ‘പതിനെട്ടാംപടി’യിലെ മനോഹരമായൊരു ഗാനമാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്.

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് പതിനെട്ടാംപടി. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, ആര്യ പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയന്‍, മണിയന്‍പിള്ള, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇതിനുപുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍വിവിധ കഥാപാത്രങ്ങളായെത്തുന്നു. മമ്മൂട്ടി ഒരു അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. തീയറ്ററുകളില്‍ മികച്ച പ്രതികരണവും ഈ ചിത്രം നേടുന്നുണ്ട്.

ചിത്രത്തിലെ ‘അഗനഗ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബികെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. എ എച്ച് കാഷിഫ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരിചരണ്‍ ശേഷാന്ദ്രി, സൂര്യന്‍ഷ് ജെയിന്‍ എന്നിവരാണ് ആലാപനം. മനോഹരമായ താളംതന്നെയാണ് ഈ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.

Read more:‘ജാതിക്കാത്തോട്ടം… എജ്ജാതി നിന്‍റെ നോട്ടം….’; ഹൊ എന്തൊരു ഫീലാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഈ പാട്ട്

എബ്രഹാം പാലയ്ക്കല്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ആഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് പതിനെട്ടാംപടി. ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവറും ചലച്ചിത്രലോകത്ത് നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’. ‘കേരള കഫേ’യാണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. ഈ ചിത്രവും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.