ഭയാനക മുഹൂർത്തങ്ങളുമായി ‘ആകാശഗംഗ 2’ ടീസർ

July 21, 2019

ഭയാനക മുഹൂർത്തങ്ങളുമായെത്തി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ ചിത്രമാണ് ആകാശഗംഗ. 1999 -ല്‍ പുറത്തിറങ്ങിയ ചിത്രം പേടിപ്പെടുത്തുന്ന നിമിഷങ്ങളാണ് വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. ടെലിവിഷന്‍ സ്‌ക്രീനുകളിലും ചിത്രം മികച്ച സ്വീകാര്യത നേടി. വിനയനാണ് ‘ആകാശഗംഗ’ എന്ന സിനിമയുടെ സംവിധായകന്‍. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പേ സംവിധായകനായ വിനയന്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. മനസിൽ പേടിയുടെ നിഴൽ സൃഷ്ടിച്ചുകൊണ്ടാണ് ടീസർ പുറത്തെത്തുന്നത്.

അതേസമയം ചിത്രത്തെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും സംവിധായകൻ വിനയൻ തന്നേയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ആകാശഗംഗ 2 ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലീം കുമാര്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓണത്തോട് അനുബന്ധിച്ച് ചിത്രം തീയറ്ററുകളിലെത്തും.അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ആകാശഗംഗ 2. മലയാളത്തിലും തമിഴിലുമാണ് ആകാശഗംഗ 2 എന്ന ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്. കലഭാവന്‍ മണിയുടെ ജീവിത കഥ പ്രമേയമാക്കി ഒരുക്കിയ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യ്ക്ക് ശേഷം വിനയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ആകാശഗംഗ 2.

വിനയന്‍ ഫെയ്സ്ബുക്ക് പോസ്റ്റ്

“ആകാശഗംഗ 2” ൻെറ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയ വിവരം സസന്തോഷം അറിയിക്കട്ടെ…
പ്രേക്ഷകരെ ഭയത്തിൻെറ മുൾ മുനയിൽ നിർത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന
ഒരു കംപ്ലീറ്റ് എൻറർടൈനർ ആയിരിക്കും ഈ ചിത്രം..സഹായിക്കുകയും,സഹകരിക്കുകയും,
പ്രോൽസാഹിപ്പിക്കുകയും ചെയ്ത എല്പാ സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും നന്ദി….