ഡാന്‍സിനിടയില്‍ പറക്കുന്നത് കണ്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ദേ, കണ്ടോളൂ..: അമ്പരപ്പിച്ച് ഒരു ഡാന്‍സ് വീഡിയോ

July 25, 2019

സാമൂഹ്യമാധ്യമങ്ങള്‍ ജനപ്രീയമായിട്ട് കാലം കുറച്ചേറെയായി. സോഷ്യല്‍ മീഡിയ സജീവമായി തുടങ്ങിയതോടെ ലോകത്തെവിടെയുമുള്ള കാഴ്ചകളും വാര്‍ത്തകളും ഒരു ക്ലിക്കിന്റെ ദൂരത്തില്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. രസകരവും കൗതുകകരവുമായ പല വീഡിയോകള്‍ക്കും ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരും ഏറെയുണ്ട്. നിമിഷങ്ങള്‍ക്കൊണ്ടാണ് ഇത്തരം അമ്പരപ്പിക്കുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നതും.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെ ഒന്നാകെ അമ്പരപ്പിക്കുന്ന ഒരു ഡാന്‍സ് പെര്‍ഫോമെന്‍സ് വീഡിയോയാണ് കാഴ്ചക്കാര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. വേദിയില്‍ പറന്നുനടന്നാണ് ഇവരുടെ ഡാന്‍സ്. വിധികര്‍ത്താക്കള്‍ പോലും ആര്‍പ്പുവിളിച്ചു ഇവരുടെ പ്രകടനം കണ്ട്. എന്‍ ബി സി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന അമേരിക്കാസ് ഗോട്ട് ടാലന്റ് വേദിയിലാണ് ഈ അത്യുഗ്രന്‍ പ്രകടനം. ശ്വാസമടക്കിപ്പിടിച്ചാണ് കാണികള്‍ പോലും ഇവരുടെ അമ്പരപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോമെന്‍സ് കണ്ടത്.

Read more:മകളുടെ പിടിഎ മീറ്റിങ്ങിനെത്തിയവരെ ആടി സെയിലിന് അയച്ച് പൃഥ്വിരാജ്; ചിരി ട്രോളിന് സുപ്രിയയുടെ കൈയടി

മുംബൈയിലെ തെരുവോരങ്ങളിലുള്ള വീടുകളില്‍ നിന്നുള്ളവരാണ് ഈ കലാകാരന്മാര്‍. 12 വയസു മുതല്‍ 27 വയസു വരെയുള്ളവര്‍ ഉണ്ട് ഇക്കൂട്ടത്തില്‍. വൈദ്യുതിയില്ലാത്ത, മലിനമായ അന്തരീക്ഷത്തില്‍ വളര്‍ന്ന ഈ കലാകരന്മാരുടെ പ്രകടനത്തിന് മുമ്പില്‍ കൈയടിക്കാതിരിക്കാനാവില്ല.

ചേരികളിലെ വീടുകളില്‍ ഒരു മുറിയില്‍ തന്നെ പത്തോളം താമസക്കാര്‍ ഉണ്ടാകാറുണ്ടെന്നും ജീവിതത്തിലെ സങ്കടങ്ങള്‍ മറക്കുന്നത് ഡാന്‍സിലൂടെയാണെന്നും ഈ കലാകാരന്മാര്‍ പറയുന്നു. ഹോളിവുഡില്‍ നടക്കുന്ന സ്‌റ്റേജ് ഷോകളിലേയ്ക്കു നേരിട്ടുള്ള അവസരമാണ് ഈ മിടുക്കന്‍മാര്‍ക്ക് തങ്ങളുടെ ഈ പ്രകടനത്തിലൂടെ ലഭിച്ചത്.