സെറ്റിൽ കുസൃതിയൊപ്പിച്ച് ടൊവിനോ, പകരം വീട്ടി സംയുക്ത; രസകരമായ വീഡിയോ കാണാം..

July 8, 2019

തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷർ നെഞ്ചേറ്റിയ താരജോഡികളാണ് ടൊവിനോ തോമസും സംയുക്ത മേനോനും. പുതിയ ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നുവെന്ന് വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ‘എടക്കാട് ബറ്റാലിയന്‍ 06’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ സ്വപനേഷ് കെ നായരാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ചില രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കശ്മീരിലെ ലഡാക്കിൽ പുരോഗമിക്കുകയാണ്. അവിടെ നടക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് വീഡിയോയിൽ.

മഞ്ഞ് വീണുകിടക്കുന്ന മനോഹരമായ താഴ്വരയിൽ നിന്നും പരസ്പരം മഞ്ഞ് വാരിയെറിയുന്ന ടൊവിനോയുടെയും സംയുക്തയുടെയും വീഡിയോയാണ് വൈറലാകുന്നത്. സംഗീത സംവിധായകൻ കൈലാസ് മേനോൻ ആണ് വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ മറ്റ് ചില ലൊക്കേഷന്‍ വീഡിയോകളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേഹത്ത് തീ പടരുമ്പോള്‍ ഒരു കുഞ്ഞിനെയും എടുത്ത് ടൊവിനോ വെള്ളത്തിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടിരുന്നു.

Read also: പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി ‘ലൂക്ക’യിലെ പുതിയ ഗാനം; വീഡിയോ

പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ  തയാറാക്കുന്നത്. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസ്, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’. ലൂക്ക എന്നീ ചിത്രങ്ങൾ.സലീം അഹമ്മദാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വിനുണ്ട്. ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രമേയം. പ്രമേയത്തിലെ വിത്യസ്തതകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടുന്നുണ്ട്. അതോടൊപ്പം തന്നെ തിയേറ്ററിൽ മികച്ച പ്രതികരണം നേടുകയാണ് അരുൺ സംവിധാനം നിർവഹിച്ച ലൂക്ക.