‘ബിഗ് ബ്രദര്‍’ പുരോഗമിക്കുന്നു; ചിത്രീകരണവീഡിയോ പങ്കുവച്ച് സംവിധായകന്‍

July 17, 2019

മലയാളികളുടെ പ്രിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. സിദ്ദിഖ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണ വീഡിയോ സംവിധായകന്‍ സിദ്ദിഖ്.

അതേസമയം സല്‍മാന്‍ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുകയാണ് ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെ. ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന സുവര്‍ണാവസരം’ എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെ അര്‍ബാസ് ഖാന്‍ വിശേഷിപ്പിക്കുന്നത്. അര്‍ബാസ് ഖാന്റെ മലയാള ചലച്ചിത്രരംഗത്തേയ്ക്കുള്ള അരങ്ങേറ്റത്തെ ആശംസകളോടെയാണ് മോഹന്‍ലാലും വരവേറ്റത്.

‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്ത്രതിനു ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബിഗ് ബ്രദര്‍’ എന്ന സിനിമയ്ക്കുണ്ട്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷ്ണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജൂലൈ പതിനാലിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയും ബാംഗ്ലൂരും മംഗലാപുരവുമാണ് പ്രധാന ലൊക്കേഷനുകള്‍.

Read more:മാലാഖയെപ്പോല്‍ കുഞ്ഞ് ഇസഹാക്ക്; മകന്‍റെ മാമ്മോദിസ വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

റെജീന കസാന്‍ഡ്ര, സത്‌നാ ടൈറ്റസ്, സിദ്ദിഖ്, ചെമ്പന്‍ വിനോദ്, ജനാര്‍ദ്ദനന്‍, ടിനി ടോം, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.’ബിഗ് ബ്രദര്‍’ എന്ന ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷ്ണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്.

മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നമത്തെ ചിത്രം എന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ ‘വിയറ്റ്‌നാം കോളനി’ ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം. തീയറ്ററുകളില്‍ ഈ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.