‘എന്തൊരു ക്യൂട്ടാണ് ഈ കുഞ്ഞുമിടുക്കിയുടെ ഡാൻസ്’; കൈയടിച്ച് സോഷ്യൽ മീഡിയ, വൈറൽ വീഡിയോ കാണാം..

July 31, 2019

സോഷ്യൽ മീഡിയിൽ കൗതുകമായ് ഒരു കുട്ടി ഡാൻസുകാരി. കല്യാണ വീട്ടിലെ സ്റ്റേജിൽ കയറിനിന്ന് പാട്ടിനനുസരിച്ച്  നൃത്തചുവടുകൾ  വയ്ക്കുന്ന സാരംഗി എന്ന കുഞ്ഞുമോളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.  ‘കറുകറെ കാർമുകിൽ കൊമ്പനാന പുറത്തേറിയെഴുന്നള്ളുന്നേ’  എന്ന ഗാനത്തിനാണ് ക്‌ളാസിക്കൽ ടൈപ്പ് നൃത്തചുവടുകളുമായി ഈ മിടുക്കിക്കുട്ടി എത്തിയത്.

പാട്ടിനൊപ്പം ആടിപ്പാടുന്ന ഈ പെൺകുട്ടിയ്ക്ക് പിന്നാലെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ. ആരോ പകര്‍ത്തി, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. ഇത്ര ചെറുപ്പത്തിലേ ഇത്ര മനോഹരമായി നൃത്തം ചെയ്യുന്ന ഈ മോൾ വലുതാകുമ്പോൾ എത്ര മനോഹരമായി ഡാൻസ് ചെയ്യുമെന്നൊക്കെയാണ് മിക്കവരും കമന്റ് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ഈ കുട്ടിത്താരത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് എത്തുന്നത്.

ഇപ്പോൾ പല കലാകാരന്മാരെയും കണ്ടെത്തുന്ന വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ  മീഡിയ. ചിലപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെറുതെ പങ്കുവെയ്ക്കപ്പെടുന്ന ചില വീഡിയോകളിലൂടെ വൈറലാകുന്നവരും നിരവധിയാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു കുട്ടിത്താരം. വൈറലായ വീഡിയോ കാണാം..