മുങ്ങിക്കപ്പലിനെ സാഹസീകമായി ചേസ് ചെയ്ത് കോസ്റ്റ് ഗാര്‍ഡ്; അമ്പരപ്പിച്ച് ഒരു കൊക്കെയ്ന്‍ വേട്ട: വീഡിയോ
കാഴ്ചക്കാരില്‍ അതിശയവും കൗതുകവും ഉണര്‍ത്തുന്ന പലതരം വീഡിയോകളം ഇക്കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. കാഴ്ചക്കാരനെ ആവേളം അതിശയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അത്യുഗ്രന്‍ ഒരു ചേസിങ് വീഡിയോ. പൊതുവെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന പല ചേസിങ് വീഡിയോകളും കരയില്‍ നിന്നുള്ളതാണ്. എന്നാല്‍ ഈ വീഡിയ കരയിലേതല്ല മറിച്ച് ആഴക്കടലിലേതാണ്.
സിനിമയെ പോലും വെല്ലുന്ന വിധത്തിലാണ് ഈ റിയല്‍ ചേസിങ് അരങ്ങേറിയത്.അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ചേസിങ്ങും കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നു വേട്ടയുമൊക്കെയാണ് വീഡിയോയില്‍. കുതിച്ചു പായുന്ന മുങ്ങിക്കപ്പലിലേക്ക് ജീവന് പോലും പണയംവെച്ച് എടുത്ത് ചാടുന്ന കോസ്റ്റ് ഗാര്‍ഡുകളെ ഈ വീഡിയോയില്‍ കാണാം.
അതിസാഹസീകമായ ഈ ചേസിങിലൂടെ 17,000 പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ന്‍ ആണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. അതായത് ഏകദേശം 1590 കോടി രൂപയുടെ മയക്കമരുന്ന്. പസഫിക്ക് സമുദ്രത്തിലെ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ഈ മുങ്ങിക്കപ്പലിനെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ മുങ്ങിക്കപ്പലിനെ ചേസ് ചെയ്യാന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യാഗസ്ഥരും കുതിച്ചു. ഏറെ പ്രയാസപ്പെട്ടാണ് ഇവര്‍ മുങ്ങിക്കപ്പിലിനെ പിടിച്ചെടുക്കുന്നത്. ജൂണ്‍ പതിനെട്ടിനാണ് ഈ സംഭവം അരങ്ങേറിയതെങ്കിലും വീഡിയോ ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.