എന്തൊരു കോണ്‍ഫിഡന്‍സാണ്…!; ഈ അമ്മയുടെ ഇംഗ്ലീഷിന് സോഷ്യല്‍മീഡിയയുടെ കൈയടി

July 19, 2019

ചിലര്‍ക്ക് അധികനേരമൊന്നും വേണ്ട, പലരുടെയും ഹൃദയങ്ങളില്‍ ഇടം നേടാന്‍. ഇപ്പോഴിതാ സേഷ്യല്‍മീഡിയ ഉപയോക്താക്കളുടെയെല്ലാം മനം കവരുകയാണ് ഒരമ്മ. നല്ല ഒന്നാന്തരം കോണ്‍ഫിഡന്‍സോടുകൂടി  ഇംഗ്ലീഷ് പറയുന്ന ഈ അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗ്രാമറിനെക്കുറിച്ചൊന്നും ടെന്‍ഷന്‍ അടിക്കാതെ ആത്മവിശ്വാസത്തോടുകൂടിയാണ് ഈ അമ്മ വിശേഷങ്ങള്‍ പറയുന്നത്.

താന്‍ പഠിക്കാന്‍ പോയിട്ടില്ല എന്ന് വീഡിയോയുടെ തുടക്കത്തില്‍ തന്നെ അമ്മ പറയുന്നുണ്ട്. എടുപ്പിലും നടപ്പിലുമെല്ലാം തികച്ചും സാധാരണക്കാരിയായ ഈ അമ്മ ആത്മവിശ്വാസത്തോടെ നല്ല ഒഴുക്കോടുകൂടി ഇംഗ്ലീഷ് സംസാരിക്കുന്നു. സുന്ദരമായ ജീവിതത്തെ അതിമനോഹരമായി വര്‍ണിക്കുകയാണ് ഇവര്‍.

ജീവിതത്തിലെ നിസാരകുറവുകളില്‍ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ തേങ്ങിക്കരയുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ വീഡിയോ. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെപ്പോലും മനോഹരമായി ആസ്വാദിക്കുകയാണ് ഈ അമ്മ.

ഈ അമ്മയോട് കുശലാന്വേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്കാണ് ആത്മവിശ്വാസത്തോടെ ഈ അമ്മ ഇംഗ്ലീഷില്‍ മറുപടി പറയുന്നത്. നല്ല കോണ്‍ഫിഡന്‍സോടുകൂടിയുള്ള ഈ ഇംഗ്ലീഷ് സംസാരത്തിനാണ് സോഷ്യല്‍മീഡിയ ഒന്നാകെ കൈയടിക്കുന്നത്.

Read more:ആസ്വാദനത്തിന്റെ മധുരവുമായി ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ ജൂലൈ 26 മുതല്‍ പ്രേക്ഷകരിലേയ്ക്ക്‌

പ്രണയവിവാഹമായിരുന്നു തന്റേതെന്നും നാല് മക്കളുണ്ടെന്നും എല്ലാവര്‍ക്കും ജോലിയുണ്ടെന്നും മക്കളും കൊച്ചുമക്കളുമൊക്കെയായി സന്തോഷപൂര്‍വ്വമാണ് താന്‍ ജീവിക്കുന്നതെന്നും ഈ സ്ത്രീ പറയുന്നു. ഇപ്പോഴും താന്‍ ജോലി ചെയ്താണ് ജീവിക്കുന്നതെന്നു പറയുമ്പോള്‍ ആത്മവിശ്വാസത്തിനൊപ്പം ആത്മാഭിമാനവും നിഴലിക്കുന്നുണ്ട് ഈ അമ്മയുടെ വാക്കുകളില്‍. തന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകയോട് തിരിച്ചും ഈ അമ്മ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. അതും ഇംഗ്ലീഷില്‍. എന്തായാലും ഈ അമ്മയും അമ്മയുടെ ഇംഗ്ലീഷ് സംസാരവുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നു.