കണ്മുന്നിലെ വെള്ളപ്പൊക്കം ലൈവായി റിപ്പോര്‍ട്ട് ചെയത് കുട്ടി റിപ്പോര്‍ട്ടര്‍: വീഡിയോ
സാമൂഹ്യമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. രസകരവും കൗതുകകരവുമായ വാര്‍ത്തകളും കാഴ്ചകളുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം ഉപഭോക്താക്കളിലേയ്ക്കെത്തുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഇത്തരത്തില്‍ ഒരു വീഡിയോ. ഒരു പെണ്‍കുട്ടിയാണ് വീഡിയോയിലെ താരം. കണ്മുന്നില് കണ്ട വെള്ളപ്പൊക്കത്തെ ലൈവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഈ മിടുക്കി.
കൈയിലൊരു വടിയും പിടിച്ചുകൊണ്ടാണ് ഈ കുട്ടി വെള്ളത്തിനിടയിലൂടെ നടന്നു നീങ്ങുന്നത്. തഴക്കവും പഴക്കവും വന്ന മാധ്യമ പ്രവര്‍ത്തകരെപ്പോലെയാണ് ഈ മിടുക്കിയുടെ ലൈവ് റിപ്പോര്‍ട്ടിങ്. ഹിന്ദിയിലാണ് റിപ്പോര്‍ട്ടിങ്.
‘ദയവായി ഇത് കാണൂ, വെള്ളം അതിവേഗം ഒഴുകിയെത്തുകയാണ്. വെള്ളത്തിന്റെ ഒഴുക്കുമൂലം എനിക്ക് നടക്കാന്‍തന്നെ സാധിക്കുന്നില്ല. ആ വീട്ടിലേയ്ക്കൊന്ന് നോക്കൂ, അവിടെ ഒരുപാട് വെള്ളം കേറിയിരിക്കുന്നു. സിമന്റ് കട്ടകള്‍ നിറച്ച ചാക്കുകള്‍ ഉപയോഗിച്ചാണ് വെള്ളം വീടിനകത്തേയ്ക്ക് കടക്കുന്നത് തടയുന്നത്’ പെണ്‍കുട്ടിയുടെ റിപ്പോര്‍ട്ടിങ് ഇങ്ങനെ നീളുന്നു.
വെള്ളപ്പൊക്കത്തിന്റെ ഭീകരതയും വ്യാപ്തിയുമെല്ലാം തന്നേക്കൊണ്ടാവും വിധം ഈ മിടുക്കി പറഞ്ഞു ഫലിപ്പിക്കുന്നു. വെള്ളപ്പൊക്ക ദൃശ്യങ്ങളില്‍ വേദന തോന്നുമ്പോഴും പലരും ഈ പെണ്‍കുട്ടിയുടെ അവതരണ ശൈലിയെ പുകഴ്ത്തിക്കൊണ്ടും രംഗത്തെത്തുന്നുണ്ട്.
ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലും ഇപ്പോഴും നിരവധി പേരാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്.
In Haryana school girl from #Kurukshetra is reporting live during rainfall from her neighbourhood about the water logging problem. I hope her voice will reach to the authorities @cmohry @mlkhattar .No doubt she has outsmarted all TV journalists in her stint ! pic.twitter.com/5QE82hjkQU
— Chiguru Prashanth (@prashantchiguru) July 20, 2019