പാട്ടുകാരനായി മമ്മൂക്ക; ‘ഗാനഗന്ധർവന്റെ’ ലൊക്കേഷൻ ചിത്രങ്ങൾ

July 31, 2019

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രമേശ് പിഷാരടിയുടെ നർമ്മ രസങ്ങളുമായി മമ്മൂട്ടി എത്തുന്ന ചിത്രത്തെക്കുറിച്ച് അറിഞ്ഞതുമുതൽ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇപ്പോഴിതാ സിനിമയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.

ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് ആയി മമ്മൂക്ക വേഷമിടുന്ന ചിത്രത്തിൽ താരത്തിനൊപ്പം നാല് നായികമാർ വേഷമിടുന്നുണ്ട്. മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മണിയൻപിള്ള രാജു, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, അശോകൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

കേരളപ്പിറവി ദിനത്തിൽ മലയാളികൾക്ക് ആവേശം പകർന്നുകൊണ്ടാണ്  ചിത്രത്തിന്റെ വിശേഷങ്ങളുമായി രമേശ് എത്തിയത്. അതിന് പിന്നാലെ  പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. താരരാജാവ് മമ്മൂട്ടിയുടെ എല്ലാ കാലങ്ങളിലെയും മികച്ച സിനിമകളിലെ ഡയലോഗുകള്‍ ഉള്‍പ്പെടുന്നതാണ് ടീസര്‍. ‘അതിരാത്രം’ മുതല്‍ ‘ഗ്രേറ്റ്ഫാദര്‍’ വരെയുള്ള സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങളിലൂടെയാണ് ടീസർ മുന്നോട്ട് പോകുന്നത്.

Read also: മനോഹര പ്രണയം പറഞ്ഞ് ‘മാർഗംകളി’യിലെ ഗാനം; വീഡിയോ

‘ഗാനഗന്ധർവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പിഷാരടിയും ഹരി പി നായരും ചേർന്നാണ്.


അതേസമയം  പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേശ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മമ്മൂട്ടിയെക്കുറിച്ചുള്ള രമേശ് പിഷാരടിയുടെ വാക്കുകള്‍.

“ഗാനഗന്ധര്‍വനില്‍ മമ്മൂക്കയുള്ള സീനുകളുടെ ചിത്രീകരണം പൂര്‍ത്തിയായി..
അഭിനയ വഴികളില്‍ എന്നും പുതുമകള്‍ സമ്മാനിക്കുന്ന മലയാളത്തിന്റെ പ്രിയ നടന്‍ കലാസദന്‍ ഉല്ലാസ് ആയി പകര്‍ന്നാട്ടം നടത്തിയ കഴിഞ്ഞ കുറേ ദിനങ്ങള്‍ അവിസ്മരണീയമായ അനുഭവങ്ങളും, അറിവുകളുമേകി…

‘മമ്മൂക്കയെ വച്ചൊരു പടം എടുക്കണം എന്നു നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സാധ്യമാക്കാന്‍ മമ്മൂക്ക നമ്മുടെ കൂടെ നില്‍ക്കും”. രമേശ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.