വാട്സാപ്പ് ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത

July 2, 2019

ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് വാട്സാപ്പ്. . എപ്പോഴും അപ്‌ഡേറ്റഡ് ആയതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്. 1.5 ബില്ല്യണ്‍ ആളുകളാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിരുന്നു. എന്നാൽ വാട്സാപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന പുതിയ പഠനമാണ് വാട്സാപ്പ് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമായിരിക്കുന്നത്.

ഇംഗ്ലണ്ടിലെ എഡ്ജ് ഹില്‍ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിലാണ് വാട്സാപ്പ് ഉപയോഗം നല്ലതാണെന്ന തരത്തിലുള്ള വാർത്തകളും വന്നത്.  വാട്ട്സ്ആപ്പില്‍ അധികസമയം ചിലവഴിക്കുന്നതിലൂടെ താന്‍ തനിച്ചാണ് എന്ന ചിന്ത മിക്കവരിലും കുറവായിരിക്കും എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. വാട്സാപ്പ് ഉപയോഗത്തിലൂടെ പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും, ബന്ധങ്ങളെ കാത്തു സൂക്ഷിക്കാനും, കുടുംബവും സുഹൃത്തുക്കളുമായി ആരോഗ്യ പരമായ സംഭാഷണത്തിലേര്‍പ്പെടാനും സാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

Read also: ‘മലയാള സിനിമ ഇനി ഭരിക്കുന്നത് അഹാന’- മാല പാർവതി, കണ്ണുനിറഞ്ഞ് അഹാന…

അതേസമയം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ പേരിൽ വളരെയധികം പേരു ദോഷം കേൾക്കേണ്ടിവരുന്ന ഒരു ആപ്പ് കൂടിയാണ് വാട്സാപ്പ്. അതേസമയം വ്യാജ വാർത്തകൾ തടയുന്നതിന്റെ ഭാഗമായി അടുത്തിടെ വാട്സാപ്പ് രണ്ട് പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു. ഫോർവേഡിങ് ഇൻഫോ, ഫ്രീക്വന്റലി അപ്‌ഡേറ്റഡ് എന്നിവയാണ് അടുത്തിടെ അവതരിപ്പിച്ച ഫീച്ചറുകൾ. വാട്‌സാപ്പിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നത് പലപ്പോഴും വലിയ തലവേദനയായി മാറാറുണ്ട്. പലപ്പോഴും നമുക്ക് ലഭിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഏതാണെന്ന് മനസിലാവാത്തതാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെടുവാൻ കാരണമാകുന്നത്. ഇതിന് ഒരു പരിഹാരമെന്നോണമാണ് പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.

ഫോർവേഡിങ് ഇൻഫോ എന്ന പുതിയ ഫീച്ചറിന്റെ വരവോടെ നമ്മൾ ഒരാൾക്ക് അയച്ച മെസേജുകൾ എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്നറിയാൻ സാധിക്കും. ഇത് ഒരു പരിധിവരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നതിന്റെ സോഴ്‌സ് കണ്ടെത്താൻ സഹായിക്കും. അതുപോലെ ഒരു മെസേജ് കൂടുതലായി പ്രചരിപ്പിക്കുന്നുണ്ടോ എന്നത് തിരിച്ചറിയുന്നതിനായാണ് ഫ്രീക്വന്റലി അപ്‌ഡേറ്റഡ് ഫീച്ചർ അവതരിപ്പിക്കുന്നത്. നാലു തവണയിൽ കൂടുതൽ ഷെയർ ചെയ്യപ്പെടുന്ന മെസേജുകളുടെ മുകളിലായാണ് ഇത് പ്രത്യക്ഷപെടുന്നത്.