ലോകകപ്പ് സെമിയില്‍ ഇന്ത്യ പരാജയപ്പെടും; കപ്പ് ന്യൂസിലന്‍ഡിന്; മാസങ്ങള്‍ക്ക് മുമ്പേ ഒരു പ്രവചനം: വീഡിയോ

July 12, 2019

ലോകകപ്പ് എന്ന സ്വപ്‌നം ഇന്ത്യന്‍ ടീമിന് സെമി ഫൈനലില്‍ നഷ്ടമായതിന്റെ വേദനയിലാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെല്ലാം. കിരീടം ഇന്ത്യന്‍ ടീം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പേ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെടുമെന്ന് പ്രവചിച്ചിരിക്കുകയാണ് യുവജ്യോതിഷി ബാലാജി. ഇന്ത്യ പരാജയപ്പെടുമെന്ന് മാത്രമല്ല, സെമി ഫൈനലില്‍ എത്തുന്ന ടീമുകളെയും ലോകകപ്പ് നേടുന്ന ടീമിനെയുമെല്ലാം ബാലാജി പ്രവചിച്ചിട്ടുണ്ട്.

തമിഴ് ചാനലായ പുതുയുഗം ടിവിയിലെ ഒരു റിയാലിറ്റി ഷോയിലാണ് ബാലാജിയോട് അവതാരക ലോകകപ്പിനെക്കുറിച്ച് ചോദിച്ചത്. ഇംഗ്ലണ്ടും ഇന്ത്യയും ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും സെമിഫൈനലില്‍ എത്തുമെന്നും ബാലജി പ്രവചിച്ചു. കൂടാതെ ഇന്ത്യ സെമിഫൈനലില്‍ തോല്‍ക്കുമെന്നും ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലായിരിക്കും അന്തിമ പോരാട്ടം എന്നും ബാലാജി പ്രവചിച്ചു. ഈ രണ്ട് പ്രവചനങ്ങളും ശരിവയ്ക്കുന്നതാണ് നിലവിലെ സാഹചര്യവും. എന്നാല്‍ ലോകകപ്പ് ന്യൂസിലനന്‍ഡ് നേടും എന്ന ബാലാജിയുടെ പ്രവചനം സത്യമാണോ എന്ന് അറിയാന്‍ ജൂലൈ 14 വരെ കാത്തിരിക്കണം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനല്‍ പോരാട്ടം.

എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നാകെ വൈറലായിരിക്കുകയാണ് ബാലാജിയുടെ പ്രവചനവീഡിയോ.